മസ്‌കത്ത്: (gcc.truevisionnews.com) മസ്‌കത്തില്‍ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മുഴുവന്‍ വിമാന സര്‍വീസുകളും മാര്‍ച്ച് 28 വരെ റദ്ദാക്കി. പെട്ടെന്നുള്ള ഈ തീരുമാനം പ്രവാസികളായ നൂറുകണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മസ്‌കത്തില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് വിമാനം റദ്ദാക്കിയത് സംബന്ധിച്ച ഔേദ്യാഗിക സന്ദേശം എയര്‍ലൈനില്‍ നിന്നും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കിയതിന്റെ കൃത്യമായ കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇതര ജിസിസി രാഷ്ട്രങ്ങളില്‍ വ്യോമപാത അടഞ്ഞപ്പോഴും തുറന്നിരുന്ന ഒമാന്‍ വഴിയാണ് ആളുകള്‍ യാത്ര ചെയ്തിരുന്നത്. യുഎഇ, സൗദി ഉള്‍പ്പെടെ രാഷ്ട്രങ്ങളില്‍ നിന്നും കരമാര്‍ഗം മസ്‌കത്തിലെത്തി നാട്ടിലേക്ക് പറന്നത് ആയിരക്കണക്കിന് പ്രവാസി മലയാളികളാണ്. മസ്‌കത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ നിലയ്ക്കുന്നത് ഇവര്‍ക്കെല്ലാം തിരിച്ചടിയാകും.
Setback for expatriate travelers Air India Express cancels Muscat-Kerala flight services


































