ദുബായിൽ പാർക്കിങ് ഇനി സ്മാർട്ടാകും; ആയിരം അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി

ദുബായിൽ പാർക്കിങ് ഇനി സ്മാർട്ടാകും; ആയിരം അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി
Feb 28, 2026 03:05 PM | By Anusree vc

ദുബായ് : (https://gcc.truevisionnews.com/ ) നഗരത്തിലെ പാർക്കിങ് സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആയിരം സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കാൻ 'പാർക്കിൻ' കമ്പനി പദ്ധതിയിടുന്നു. പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ ക്യാമറകൾ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനും പാർക്കിങ് ലഭ്യത തത്സമയം നിരീക്ഷിക്കാനും സഹായിക്കും.

ദുബായ് വേൾഡ് ട്രേഡ് സെന്റർ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ വലിയ പരിപാടികൾ നടക്കുമ്പോൾ പാർക്കിങ് ലഭ്യത കണ്ടെത്താൻ ഈ സാങ്കേതികവിദ്യ വലിയ രീതിയിൽ പ്രയോജനപ്പെടും. വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാനും ഈ സ്മാർട്ട് നിരീക്ഷണ സംവിധാനത്തിലൂടെ സാധിക്കും.

ഈ സ്മാർട് ക്യാമറകൾ വഴി ലൈവ് ഫീഡ് ലഭിക്കുന്നതിനാൽ പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പാർക്കിങ് സൗകര്യം ഉണ്ടോ എന്ന് അറിയാൻ ഡ്രൈവർമാർക്ക് സാധിക്കും. ഇത് വാഹനങ്ങളുമായി പാർക്കിങ് സ്ഥലം അന്വേഷിച്ച് അലയുന്ന സമയം കുറയ്ക്കാനും തിരക്ക് നിയന്ത്രിക്കാനും സഹായിക്കും.

ഇതിനൊപ്പം 2026 അവസാനത്തോടെ ഇലക്ട്രിക് വാഹനങ്ങൾക്കായി 200 ചാർജറുകൾ സ്ഥാപിക്കാനും പാർക്കിൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. അടുത്ത മാസം മുതൽ ദുബായിൽ ഡ്രൈവർ ഇല്ലാത്ത റോബോ ടാക്സികൾ നിരത്തിലിറക്കാനും പദ്ധതിയുണ്ട്. റമസാനിൽ നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഇത്തരം സ്മാർട് സംവിധാനങ്ങൾ വലിയൊരു ആശ്വാസമായിരിക്കും.

Dubai plans to install 1,000 state-of-the-art smart cameras

Next TV

Related Stories
അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

Feb 28, 2026 04:28 PM

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ, തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന്...

Read More >>
ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

Feb 28, 2026 04:16 PM

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു? ദുബായിലും സ്ഫോടന...

Read More >>
അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

Feb 28, 2026 04:01 PM

അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ...

Read More >>
'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

Feb 28, 2026 03:49 PM

'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക, ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍...

Read More >>
യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

Feb 28, 2026 03:35 PM

യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

യുഎഇയും ഖത്തറും കുവൈത്തും വ്യോമപാതകളടച്ചു; ചില വിമാന കമ്പനികൾ സർവീസുകൾ...

Read More >>
Top Stories

News Roundup

Entertainment News