കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) ലൈസൻസില്ലാത്ത തോക്കും വെടിക്കോപ്പുകളും കൈവശം വെച്ച പ്രതിയെ കുവൈത്ത് സുരക്ഷ സേന അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും പിന്നാലെയാണ് നടപടി.
പ്രതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തു . പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ലൈസൻസ് ഇല്ലാതെ ആയുധങ്ങൾ കൈവശം വെക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.
Weapons hunt in Kuwait; Suspect arrested with unlicensed gun

































