ഒമാൻ: (gcc.truevisionnews.com) ഒമാനിലെ ടൂറിസം, ഗതാഗത മേഖലകൾക്ക് കരുത്തേകി രാജ്യത്ത് രണ്ട് പുതിയ വിമാനത്താവളങ്ങൾ കൂടി വരുന്നു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ജബൽ അഖ്ദറിലും മസീറയിലുമാണ് വിമാനത്താവളങ്ങൾ നിർമിക്കുന്നത്. ഇതിനായുള്ള പ്രാഥമിക ടെണ്ടറുകൾ ഒമാൻ എയർപോർട്ട്സ് അതോറിറ്റി ക്ഷണിച്ചു കഴിഞ്ഞു.
സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ അഖ്ദറിലെ ഭൂപ്രകൃതി കണക്കിലെടുത്ത്, വിമാനത്താവള നിർമ്മാണത്തിന്റെ സാങ്കേതിക പഠനങ്ങൾക്കായി പ്രത്യേക ടെണ്ടറാണ് പുറപ്പെടുവിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള കമ്പനികൾക്ക് മാർച്ച് 12 വരെ ടെണ്ടറുകൾ സമർപ്പിക്കാം. ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ജബൽ അഖ്ദറിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മസീറ ദ്വീപില്‍ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ രൂപകല്‍പ്പനക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. നിലവില്‍ യാത്രാ സൗകര്യങ്ങള്‍ക്കായി ഫെറികളെയും പരിമിതമായ വിമാന സര്‍വീസുകളെയും മാത്രം ആശ്രയിക്കുന്ന മസീറ നിവാസികള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. രാജ്യത്തെ വ്യോമയാന ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Two new airports are being built in Oman, tenders invited

























.jpeg)
.jpeg)






