റിയാദ്: (gcc.truevisionnews.com) ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (15) മറ്റൊരു സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
റിയാദിലെ ഇന്ത്യൻ സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിയാണ് ഇസ്ര ആകുലസ്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി കുടുംബം താമസിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം.
പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ഭാര്യ ശ്രീദേവി ഇന്ത്യൻ സ്കൂളിലെ അധ്യാപികയുമാണ്. വർഷങ്ങളായി റിയാദിൽ താമസിക്കുന്ന ഇവർ പ്രവാസി തെലുങ്ക് സമൂഹത്തിനിടയിൽ സുപരിചിതരാണ്.
Couple stabbed to death in Riyadh son a 12th grade student commits suicide























.jpeg)
.jpeg)


.jpeg)





