മനംകവരും പുഷ്പാലങ്കാരങ്ങൾ കാണാം; കുട്ടികൾക്ക് മിറക്കിൾ ഗാർഡനിലേക്ക് സൗജന്യ പ്രവേശനം!

മനംകവരും പുഷ്പാലങ്കാരങ്ങൾ കാണാം; കുട്ടികൾക്ക് മിറക്കിൾ ഗാർഡനിലേക്ക് സൗജന്യ പ്രവേശനം!
Feb 28, 2026 03:19 PM | By Anusree vc

ദുബായ്: (https://gcc.truevisionnews.com/ ) ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദുബായ് മിറക്കിൾ ഗാർഡനിൽ കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുക. കുടുംബങ്ങൾക്കായി കൂടുതൽ വിനോദസൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും സന്തോഷം പങ്കുവെക്കുന്നതിന്റെയും ഭാഗമായാണ് അധികൃതർ ഈ പുതിയ പ്രഖ്യാപനം നടത്തിയത്. മാർച്ച് ഒന്നു മുതൽ ഈ സീസൺ അവസാനിക്കുന്ന മേയ് 31 വരെയാണ് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

സ്കൂൾ വിദ്യാർഥികൾക്കും യുഎഇയിലുള്ള താമസക്കാരുടെ കുട്ടികൾക്കും വിനോദസഞ്ചാരികളായി എത്തുന്നവർക്കും ഈ ഇളവ് ബാധകമാണ്. നിലവിൽ മുതിർന്നവർക്ക് 105 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. യുഎഇ നിവാസികൾക്ക് എമിറേറ്റ്‌സ് ഐഡി ഹാജരാക്കിയാൽ മുതിർന്നവർക്ക് 73.5 ദിർഹവും കുട്ടികൾക്ക് 52.5 ദിർഹവും നൽകിയാൽ മതിയാകും.

അൽ ബർഷ സൗത്ത് 3-ൽ സ്ഥിതി ചെയ്യുന്ന മിറക്കിൾ ഗാർഡൻ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയും അവധിദിവസങ്ങളിൽ അർധരാത്രി വരെയും പ്രവർത്തിക്കും. ഓരോ സീസണിലും 15 കോടിയിലേറെ പൂക്കളും 50 പുഷ്പാലങ്കാരങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ റമസാനിൽ കുടുംബത്തോടൊപ്പം ഗാർഡൻ സന്ദർശിക്കാനൊരുങ്ങുന്നവർക്ക് പുതിയ പ്രഖ്യാപനം ഏറെ ആശ്വാസകരമാകും.

You will see breathtaking flower arrangements; free entry for children to the Miracle Garden!

Next TV

Related Stories
അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

Feb 28, 2026 04:28 PM

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ, തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന്...

Read More >>
ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

Feb 28, 2026 04:16 PM

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു? ദുബായിലും സ്ഫോടന...

Read More >>
അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

Feb 28, 2026 04:01 PM

അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ...

Read More >>
'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

Feb 28, 2026 03:49 PM

'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക, ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍...

Read More >>
യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

Feb 28, 2026 03:35 PM

യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

യുഎഇയും ഖത്തറും കുവൈത്തും വ്യോമപാതകളടച്ചു; ചില വിമാന കമ്പനികൾ സർവീസുകൾ...

Read More >>
Top Stories

News Roundup