മേഖലയിലെ സംഘർഷം: സൗദി എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കി, നടപടി യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി

മേഖലയിലെ സംഘർഷം: സൗദി എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കി, നടപടി യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി
Feb 28, 2026 04:39 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ചില രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതും കണക്കിലെടുത്ത് നിരവധി സർവീസുകൾ റദ്ദാക്കിയതായി സൗദി എയർലൈൻസ് (സൗദിയ) അറിയിച്ചു. ഇന്ന് (ശനി) മുതലാണ് വിമാനങ്ങൾ റദ്ദാക്കിയത്.

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും എമർജൻസി സെൻററി​െൻറ നിർദ്ദേശപ്രകാരവുമാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ഇതി​െൻറ പശ്ചാത്തലത്തിലാണ് വിമാന സർവീസുകളിൽ മാറ്റം വരുത്തിയത്.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിമാന സമയം പരിശോധിക്കുക: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ അവസ്ഥ (Status) യാത്രക്കാർ പരിശോധിക്കേണ്ടതാണ്.

അറിയിപ്പുകൾ: ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വഴി വിമാനങ്ങളെ സംബന്ധിച്ച പുതിയ വിവരങ്ങൾ യാത്രക്കാരെ അറിയിക്കും.

തുടർ വിവരങ്ങൾ: വരും മണിക്കൂറുകളിൽ കൂടുതൽ ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറക്കുമെന്ന് എയർലൈൻസ് വ്യക്തമാക്കി.

നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് സൗദി എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.

Saudi Airlines cancels flights citing passenger safety

Next TV

Related Stories
അതീവ ജാഗ്രത പാലിക്കണം; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി

Feb 28, 2026 06:00 PM

അതീവ ജാഗ്രത പാലിക്കണം; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി

അതീവ ജാഗ്രത പാലിക്കണം, സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ...

Read More >>
അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

Feb 28, 2026 04:28 PM

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ, തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന്...

Read More >>
ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

Feb 28, 2026 04:16 PM

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു? ദുബായിലും സ്ഫോടന...

Read More >>
അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

Feb 28, 2026 04:01 PM

അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ...

Read More >>
'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

Feb 28, 2026 03:49 PM

'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക, ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍...

Read More >>
യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

Feb 28, 2026 03:35 PM

യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

യുഎഇയും ഖത്തറും കുവൈത്തും വ്യോമപാതകളടച്ചു; ചില വിമാന കമ്പനികൾ സർവീസുകൾ...

Read More >>
Top Stories

News Roundup