അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ
Feb 28, 2026 04:28 PM | By VIPIN P V

ദുബായ്:(gcc.truevisionnews.com) ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏഷ്യൻ വംശജനായ ഒരാളാണ് കൊല്ലപ്പെട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട്ചെയ്തു,

അതേസമയം, ഇറാനിയൻ ആക്രമണത്തിനെതിരേ പ്രതികരിക്കാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് യുഎഇ വ്യക്തമാക്കി. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെന്നും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരവധി മിസൈലുകൾ പ്രതിരോധിച്ചെന്നും യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

അബുദാബിയിലെ ജനവാസമേഖലയിലാണ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിലാണ് നാശനഷ്ടങ്ങളുണ്ടായതെന്നും ഏഷ്യൻ പൗരൻ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ, സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആക്രമണങ്ങൾ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും കുറ്റപ്പെടുത്തി. ഇത്തരം ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരേ തിരിച്ചടിക്കാൻ രാജ്യത്തിന് പൂർണമായ അവകാശമുണ്ടെന്നും യുഎഇ മുന്നറിയിപ്പ് നൽകി.

Asian man killed in Abu Dhabi UAE says it has full right to retaliate

Next TV

Related Stories
അതീവ ജാഗ്രത പാലിക്കണം; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി

Feb 28, 2026 06:00 PM

അതീവ ജാഗ്രത പാലിക്കണം; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി

അതീവ ജാഗ്രത പാലിക്കണം, സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ...

Read More >>
ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

Feb 28, 2026 04:16 PM

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു? ദുബായിലും സ്ഫോടന...

Read More >>
അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

Feb 28, 2026 04:01 PM

അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ...

Read More >>
'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

Feb 28, 2026 03:49 PM

'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക, ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍...

Read More >>
യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

Feb 28, 2026 03:35 PM

യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

യുഎഇയും ഖത്തറും കുവൈത്തും വ്യോമപാതകളടച്ചു; ചില വിമാന കമ്പനികൾ സർവീസുകൾ...

Read More >>
Top Stories

News Roundup