തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി

തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി
Feb 26, 2026 11:47 AM | By Anusree vc

റിയാദ്: (gcc.truevisionnews.com) ഉംറ തീർഥാടകർക്ക് കരാർ പ്രകാരമുള്ള താമസസൗകര്യം ഒരുക്കുന്നതിൽ പരാജയപ്പെട്ട മൂന്ന് വിദേശ ഉംറ ഏജൻസികളുടെ ലൈസൻസ് സൗദി അറേബ്യ റദ്ദാക്കി. ഹജ്ജ്-ഉംറ മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണിത്. കമ്പനികളുടെ വീഴ്ച മൂലം താമസസൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടിയ എല്ലാ തീർഥാടകർക്കും ഉടൻ തന്നെ ബദൽ താമസസൗകര്യം ഒരുക്കാൻ മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.

തീർഥാടകർ മുൻകൂട്ടി ബുക്ക് ചെയ്ത പാക്കേജ് പ്രകാരമുള്ള താമസസൗകര്യം നൽകുന്നതിൽ കമ്പനികൾ പരാജയപ്പെട്ടു. ഇത് ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തീർഥാടകരുടെ അവകാശങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും, സേവനങ്ങളുടെ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും, ഭാവിയിൽ ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ എല്ലാ ഉംറ കമ്പനികളും തങ്ങളുടെ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. കരാർ വ്യവസ്ഥകൾ പാലിക്കാത്ത ഒരു സ്ഥാപനത്തോടും വിട്ടുവീഴ്ച കാണിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Saudi Arabia revokes licenses of three Umrah companies for failing to provide accommodation to pilgrims

Next TV

Related Stories
ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന് സാധ്യത

Feb 26, 2026 11:58 AM

ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന് സാധ്യത

ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന്...

Read More >>
റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ സാന്നിധ്യം

Feb 26, 2026 11:24 AM

റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ സാന്നിധ്യം

റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ...

Read More >>
അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു

Feb 26, 2026 11:09 AM

അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു

അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ...

Read More >>
ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Feb 26, 2026 10:58 AM

ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു...

Read More >>
ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സൗദി

Feb 26, 2026 10:34 AM

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സൗദി

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച്...

Read More >>
വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു

Feb 25, 2026 10:57 PM

വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു

വളാഞ്ചേരി സ്വദേശി അജ്മാനിൽ...

Read More >>
Top Stories

News Roundup