---
title: "മൂടൽമഞ്ഞിൽ മുങ്ങി യുഎഇ; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്"
english_title: "UAE shrouded in fog; Police warn drivers to be cautious"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344254/uae-shrouded-in-fog-police-warn-drivers-to-be-cautious"
published_at: "2026-02-25T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f2ec25f102_22.jpg"
keywords: []
---

# മൂടൽമഞ്ഞിൽ മുങ്ങി യുഎഇ; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്

> **Lead Summary:** **യുഎഇ: **യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ പുലർച്ചെ ദൃശ്യപരത കുറഞ്ഞത് ഗതാഗതത്തെ കാര്യമായി ബാധിച്ചു.

## Article Content

**യുഎഇ: **യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ പുലർച്ചെ ദൃശ്യപരത കുറഞ്ഞത് ഗതാഗതത്തെ കാര്യമായി ബാധിച്ചു.

മൂടൽമഞ്ഞ് രൂക്ഷമായ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 8,263 അടിയന്തര ഫോൺ കോളുകളാണ് ദുബൈ പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ലഭിച്ചത്.

റോഡുകളിൽ ദൃശ്യപരത കുറയുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഓപ്പറേഷൻസ് വിഭാഗം സജ്ജമാണെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും ലഫ്.

കേണൽ അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ അലി അറിയിച്ചു. മിക്കയിടങ്ങളിലും മൂടൽമഞ്ഞിനെ തുടർന്ന് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344254/uae-shrouded-in-fog-police-warn-drivers-to-be-cautious)