റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ സാന്നിധ്യം

റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ സാന്നിധ്യം
Feb 26, 2026 11:24 AM | By Anusree vc

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയുടെ മധ്യമേഖലയിലുള്ള കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ ആദ്യമായി സ്വർണക്കുറുനരിയെ കണ്ടെത്തി. റിസർവിനുള്ളിലെ തൻഹ ഒയാസിസിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിലാണ് രണ്ട് സ്വർണക്കുറുനരികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മുൻപ് രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിലും വടക്കുപടിഞ്ഞാറൻ മേഖലകളിലും മാത്രം കണ്ടുവന്നിരുന്ന ഇവയെ ആദ്യമായാണ് റിയാദിൽ കണ്ടെത്തുന്നത്.

വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും അതോറിറ്റി നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിജയമാണിതെന്ന് ഔദ്യോഗിക വക്താവ് അബ്ദുൽ അസീസ് അൽ ഫുറൈഹ് വ്യക്തമാക്കി. അപൂർവ്വ ജീവിവർഗങ്ങൾ റിയാദിലെ റിസർവുകളിൽ എത്തിച്ചേരുന്നത് മേഖലയിലെ ജൈവവൈവിധ്യം മെച്ചപ്പെടുന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025ൽ നിർമാണം പൂർത്തിയാക്കിയ തൻഹ കൃത്രിമ ഒയാസിസ് വന്യജീവികളെ ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. ശുദ്ധജല തടാകവും സിദർ, അക്കേഷ്യ തുടങ്ങിയ തദ്ദേശീയ മരങ്ങളും നിറഞ്ഞ ഈ പ്രദേശം വന്യമൃഗങ്ങൾക്കും പക്ഷികൾക്കും അനുയോജ്യമായ വാസസ്ഥലമായി മാറിയിരിക്കുകയാണ്. നൂറിലധികം നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് നടത്തുന്ന ശാസ്ത്രീയ പഠനങ്ങൾ വന്യജീവികളുടെ പെരുമാറ്റത്തെയും വിതരണത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ട്.

'Golden fox' now in Riyadh; rare presence at King Abdulaziz Royal Reserve

Next TV

Related Stories
ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന് സാധ്യത

Feb 26, 2026 11:58 AM

ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന് സാധ്യത

ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന്...

Read More >>
തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി

Feb 26, 2026 11:47 AM

തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി

തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി...

Read More >>
അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു

Feb 26, 2026 11:09 AM

അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു

അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ...

Read More >>
ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Feb 26, 2026 10:58 AM

ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു...

Read More >>
ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സൗദി

Feb 26, 2026 10:34 AM

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സൗദി

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച്...

Read More >>
വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു

Feb 25, 2026 10:57 PM

വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു

വളാഞ്ചേരി സ്വദേശി അജ്മാനിൽ...

Read More >>
Top Stories










News Roundup