Feb 26, 2026 10:34 AM

ദുബായ്: (gcc.truevisionnews.com) ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി. സൗദി അറേബ്യയുടെ ഫുഡ് ആൻഡ് ഡ്രഗ്‌ അതോറിറ്റിയാണ്‌ നിരോധനം ഏർപ്പെടുത്തിയത്‌. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ്‌ നടപടിയെന്നാണ്‌ വിശദീകരണം.

40 രാജ്യങ്ങളിൽ പൂർണമായ നിരോധനം ഏർപ്പെടുത്തിയതിന് പുറമെ, 16 രാജ്യങ്ങളിലെ നിശ്ചിത മേഖലകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തി. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ, ജർമനി, ഇന്തോനേഷ്യ, ഇറാൻ, ബംഗ്ലാദേശ്, ചൈന, ഇറാഖ്, പലസ്‌തീൻ, ദക്ഷിണാഫ്രിക്ക, യുകെ, ഈജിപ്ത്, പാകിസ്ഥാൻ, വിയറ്റ്നാം തുടങ്ങി 40 രാജ്യങ്ങൾക്കാണ് പൂർണ നിരോധനമുള്ളത്.

അതേസമയം, ചൂടാക്കി സംസ്കരിച്ച കോഴിയിറച്ചി ഉൽപ്പന്നങ്ങൾക്ക് ഈ താൽക്കാലിക നിരോധനം ബാധകമല്ല.

Saudi Arabia bans imports of chicken and eggs from 40 countries including India

Next TV

Top Stories










News Roundup