Feb 24, 2026 03:12 PM

മനാമ: (gcc.truevisionnews.com) ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റിലുള്ള പ്രധാന തുരങ്കങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള ശുപാർശ നോർത്തേൺ ഏരിയ മുൻസിപ്പൽ കൗൺസിലിന്റെ പരിഗണനയിൽ.

റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത തടസ്സങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനുമാണ് ഈ നീക്കം. ടണലുകൾക്കുള്ളിലെ ഗതാഗതം സസൂക്ഷ്മം നിരീക്ഷിക്കുന്നതിലൂടെ റോഡ് അച്ചടക്കം ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

അപകടങ്ങളോ തീപിടിത്തമോ പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ വേഗത്തിൽ ഇടപെടാനും രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനും ഈ നിരീക്ഷണ സംവിധാനം സഹായിക്കും.

അപകടങ്ങൾ നടന്ന ശേഷം നടപടിയെടുക്കുന്നതിന് പകരം, പ്രശ്നസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Tunnels in Hamad Town now under camera surveillance

Next TV

Top Stories










News Roundup






Entertainment News