---
title: "യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ചില വിമാന സർവീസുകൾ തടസ്സപ്പെട്ടു "
english_title: "Heavy fog in UAE; flight services disrupted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343967/heavy-fog-in-uae-flight-services-disrupted"
published_at: "2026-02-24T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d6df09db73_15.jpg"
keywords: []
---

# യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ചില വിമാന സർവീസുകൾ തടസ്സപ്പെട്ടു 

> **Lead Summary:** **ദുബായ്:** ചൊവ്വാഴ്ച രാവിലെ യുഎഇയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും യാത്രാ സംവിധാനങ്ങളെയും സാരമായി ബാധിച്ചു. ദുബൈ, ഷാർജ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ ഇതേത്തുടർന്ന് തടസ്സപ്പെട്ടു.

## Article Content

**ദുബായ്:** ചൊവ്വാഴ്ച രാവിലെ യുഎഇയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും യാത്രാ സംവിധാനങ്ങളെയും സാരമായി ബാധിച്ചു. ദുബൈ, ഷാർജ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ ഇതേത്തുടർന്ന് തടസ്സപ്പെട്ടു.

എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ, എയർ അറേബ്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ സർവീസുകൾ വൈകുകയും ചിലത് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുൾപ്പെടെയുള്ള കമ്പനികളും തങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ ദൂരക്കാഴ്ച കുറഞ്ഞത് വ്യോമഗതാഗതത്തെ മാത്രമല്ല, റോഡ് ഗതാഗതത്തെയും ബാധിച്ചു. യാത്രാ തടസ്സം നേരിട്ട സാഹചര്യത്തിൽ, വിമാനങ്ങളുടെ കൃത്യമായ സമയമറിയാൻ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് അധികൃതർ യാത്രക്കാരോട് നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343967/heavy-fog-in-uae-flight-services-disrupted)