അനാഥക്കുട്ടികൾക്ക് കൈത്താങ്ങായി മലയാളി വ്യവസായി; യുഎഇയുടെ കാരുണ്യനിധിയിലേക്ക് 10 കോടി ദിർഹം കൈമാറി

അനാഥക്കുട്ടികൾക്ക് കൈത്താങ്ങായി മലയാളി വ്യവസായി; യുഎഇയുടെ കാരുണ്യനിധിയിലേക്ക് 10 കോടി ദിർഹം കൈമാറി
Feb 24, 2026 02:30 PM | By Roshni Kunhikrishnan

അബുദാബി:( gcc.truevisionnews.com ) യുഎഇയിൽ അനാഥ കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച 'മദർ ഓഫ് ദി നേഷൻ എൻഡോവ്‌മെന്റ് ഫണ്ട് ഫോർ ഓർഫൻസ്' പദ്ധതിയിലേക്ക് ദുബായ് ആസ്ഥാനമായ ജെംസ് എജ്യുക്കേഷൻ സ്ഥാപകൻ സണ്ണി വർക്കി 10 കോടി ദിർഹം (ഏകദേശം 225 കോടിയിലധികം രൂപ) സംഭാവന നൽകി.

രാജ്യത്തെ അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, ചികിൽസ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ഈ സുസ്ഥിര പദ്ധതിയുടെ ലക്ഷ്യം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശാനുസരണം രൂപീകരിച്ച പദ്ധതിയുടെ മേൽനോട്ടം ഔഖാഫ് അബുദാബിക്കാണ്.

സണ്ണി വർക്കിയെ കൂടാതെ എർത്ത് സായിദ് ഫിലാന്ത്രോപ്പീസ് 10 കോടി ദിർഹവും, എമിറേറ്റ്‌സ് റെഡ് ക്രസന്റ് 5 കോടി ദിർഹവും ഈ ജീവകാരുണ്യ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. രാഷ്ട്രമാതാവ് ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക്കിന്റെ സ്മരണാർത്ഥവും അവരുടെ മാനുഷിക മൂല്യങ്ങളെ ആദരിച്ചുമാണ് ഈ എൻഡോവ്‌മെന്റ് ഫണ്ടിന് 'മദർ ഓഫ് ദി നേഷൻ' എന്ന് പേരിട്ടിരിക്കുന്നത്. യുഎഇയിലെ അനാഥ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഈ ഫണ്ട് വലിയ തോതിൽ സഹായകരമാകും.

Malayali businessman donates 100 million dirhams to UAE's charity fund

Next TV

Related Stories
കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കും

Feb 24, 2026 02:10 PM

കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കും

കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം...

Read More >>
സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

Feb 24, 2026 01:40 PM

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത, ശക്തമായ പൊടിക്കാറ്റ്...

Read More >>
Top Stories










News Roundup