വരും ദിവസങ്ങളിൽ ചൂട് കൂടും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം

വരും ദിവസങ്ങളിൽ ചൂട് കൂടും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം
Feb 20, 2026 11:52 AM | By VIPIN P V

യുഎഇ: ( gcc.truevisionnews.com ) യുഎഇയിൽ വരും ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാത്രികാലങ്ങളിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. ചില തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ മഞ്ഞോ മഞ്ഞുപുകയോ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കടലിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ശാന്തമായിരിക്കും. ആകാശം പൊതുവെ തെളിഞ്ഞതാണെങ്കിലും ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയുണ്ട്.

രാത്രികാലങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് പലയിടങ്ങളിലും 90 ശതമാനം വരെ ഉയർന്നേക്കാം. ഇതിന്റെ ഫലമായി പുലർച്ചെ സമയങ്ങളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. പ്രധാനമായും തീരപ്രദേശങ്ങളിലും ഉൾനാടുകളിലെ താഴ്ന്ന പ്രദേശങ്ങളിലുമാണ് മൂടൽമഞ്ഞ് ഉണ്ടാകാൻ കൂടുതൽ സാധ്യത.

കാറ്റിന്റെ വേ​ഗത നേരിയതോ മിതമായതോ ആയി തുടരും. വടക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് മാറുവാൻ സാധ്യതയുണ്ട്. പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ വരെയാകും.

Temperatures will increase in the coming days, Meteorological Center warns

Next TV

Related Stories
റംസാൻ ഉംറ: മെനിംഗോകോക്കൽ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

Feb 20, 2026 11:37 AM

റംസാൻ ഉംറ: മെനിംഗോകോക്കൽ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

റംസാൻ ഉംറ: മെനിംഗോകോക്കൽ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് സൗദി...

Read More >>
ലഹരിക്കടത്ത്: പ്രമുഖ കുവൈറ്റ് വനിതയ്ക്കും ഭർത്താവിനും രണ്ട് വർഷം തടവ്

Feb 20, 2026 10:22 AM

ലഹരിക്കടത്ത്: പ്രമുഖ കുവൈറ്റ് വനിതയ്ക്കും ഭർത്താവിനും രണ്ട് വർഷം തടവ്

ലഹരിക്കടത്ത്: പ്രമുഖ കുവൈറ്റ് വനിതയ്ക്കും ഭർത്താവിനും രണ്ട് വർഷം...

Read More >>
കാറോടിക്കുന്നതിനിടെ മസ്​തിഷ്​കാഘാതം, റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Feb 20, 2026 08:43 AM

കാറോടിക്കുന്നതിനിടെ മസ്​തിഷ്​കാഘാതം, റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കാറോടിക്കുന്നതിനിടെ മസ്​തിഷ്​കാഘാതം, റിയാദിൽ ചികിത്സയിലായിരുന്ന മലയാളി...

Read More >>
ഭാഗ്യദേവതയുടെ കടാക്ഷം ബിഗ് ടിക്കറ്റിലൂടെ; അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം

Feb 19, 2026 05:10 PM

ഭാഗ്യദേവതയുടെ കടാക്ഷം ബിഗ് ടിക്കറ്റിലൂടെ; അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം

ബിഗ് ടിക്കറ്റിലൂടെ അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം...

Read More >>
സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാർക്ക് പരിശീലനം നിർബന്ധമാക്കി സൗദി അറേബ്യ

Feb 19, 2026 03:04 PM

സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാർക്ക് പരിശീലനം നിർബന്ധമാക്കി സൗദി അറേബ്യ

സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാർക്ക് പരിശീലനം നിർബന്ധമാക്കി...

Read More >>
Top Stories

News Roundup