---
title: "സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാർക്ക് പരിശീലനം നിർബന്ധമാക്കി സൗദി അറേബ്യ"
english_title: "Saudi Arabia makes training mandatory for national employees in private sector firms"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342932/saudi-arabia-makes-training-mandatory-for-national-employees-in-private-sector-firms"
published_at: "2026-02-19T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996d9891c715_uae.jpg"
keywords: []
---

# സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാർക്ക് പരിശീലനം നിർബന്ധമാക്കി സൗദി അറേബ്യ

> **Lead Summary:** **റിയാദ് : ** സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാർക്ക് പരിശീലനം നിർബന്ധമാക്കി സൗദി അറേബ്യ. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

**റിയാദ് : ** സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാർക്ക് പരിശീലനം നിർബന്ധമാക്കി സൗദി അറേബ്യ. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതനുസരിച്ച് 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശികളെ ജോലിക്കു നിയമിച്ചാണ് പരിശീലനം നൽകേണ്ടത്. സ്വദേശി ജീവനക്കാരുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുക, തൊഴിൽ വിപണിയിലെ മത്സരക്ഷമത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.

പരിശീലന വിവരങ്ങൾ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോം വഴി കൃത്യമായി രേഖപ്പെടുത്തണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം നൽകുന്ന ചില ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. സൗദി വിഷൻ 2030ന്റെ ഭാഗമായി തൊഴിൽ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പരിഷ്ക്കാരം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342932/saudi-arabia-makes-training-mandatory-for-national-employees-in-private-sector-firms)