മക്ക : ( gcc.truevisionnews.com ) വിശുദ്ധ റംസാനിലെ ആദ്യരാത്രിയിൽ പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും നടന്ന ആദ്യ രാത്രിയിലെ ഇഷാ നമസ്കാരത്തിലും പ്രത്യേക പ്രാർത്ഥനയായ തറാവീഹിലും വിശ്വാസികളുടെ വൻ പങ്കാളിത്തമാണ് ദൃശ്യമായത്. പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ റംസാനെ സ്വീകരിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരും സ്വദേശികളും ഹറമുകളിൽ ഒത്തുചേർന്നു.
വിശ്വാസികൾക്ക് കർമ്മങ്ങൾ സുഗമമായി നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഹറം അധികാരികൾ ഒരുക്കിയിരുന്നത്. ഹറം കാര്യങ്ങൾക്കായുള്ള ജനറൽ അതോറിറ്റി വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് സേവനങ്ങൾ ഉറപ്പാക്കി. തിരക്ക് നിയന്ത്രിക്കാനും ശാന്തമായ അന്തരീക്ഷത്തിൽ ആരാധനകൾ പൂർത്തിയാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നതിനാൽ കൂടുതൽ സന്നദ്ധ പ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പുണ്യനഗരങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
Harams crowded on the first night of Ramadan; lakhs of believers join prayers

































