അബുദാബി: ( gcc.truevisionnews.com ) തീപിടുത്തങ്ങളും മറ്റ് അപകടങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ക്യാംപെയിന് (സുരക്ഷിത റമസാൻ) സിവിൽ ഡിഫൻസ് അതോറിറ്റി തുടക്കം കുറിച്ചു. സുരക്ഷിത പെരുമാറ്റ രീതികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇഫ്താർ, സുഹൂർ വിഭവങ്ങൾ തയാറാക്കുന്ന സമയത്ത് അടുക്കളയിൽ അതീവ ജാഗ്രത പാലിക്കണമെന്നും എണ്ണ ഉപയോഗിച്ചുള്ള പാചകത്തിനിടെ ഉണ്ടാകാനിടയുള്ള തീപിടിത്തങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനുകളിലും ചിമ്മിനികളിലും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പും അഴുക്കും നീക്കം ചെയ്യുന്നത് തീപിടിത്തം തടയാൻ സഹായിക്കും.
ഗുണനിലവാരമുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക, ഗ്യാസ് പൈപ്പ് ലൈനുകളും സിലിണ്ടറുകളും കൃത്യമായി പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് പരിശീലനവും നൽകിവരുന്നു.
കൂടാരങ്ങൾ സ്ഥാപിക്കുന്നവർ യുഎഇഫയർ ആൻഡ് ലൈഫ് സേഫ്റ്റി കോഡ് കൃത്യമായി പാലിക്കണം. കൂടാരങ്ങളിൽ മതിയായ അഗ്നിശമന ഉപകരണങ്ങളും സ്മോക് ഡിറ്റക്ടറ്ററുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം
Extreme caution should be exercised in the kitchen Civil Defense Authority launches special campaign to prevent fires


































