ദുബായ്: ( gcc.truevisionnews.com ) വിശുദ്ധ റംസാനിൽ ഇഫ്താർ സമയം അറിയിക്കുന്നതിനായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 33 പീരങ്കികൾ സജ്ജമാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. എക്‌സ്‌പോ സിറ്റി ദുബായിയാണ് ഇത്തവണത്തെ പ്രധാന പീരങ്കി കേന്ദ്രം. കൂടാതെ, ബുർജ് ഖലീഫ, ജുമൈര ബീച്ച് റെസിഡൻസ് , ഫെസ്റ്റിവൽ സിറ്റി, വിദ്യ ക്രീക്ക് ഹാർബർ ഹോട്ടൽ, ദാമക് ഹിൽസ് എന്നിവിടങ്ങളിൽ റംസാൻ മാസത്തിലുടനീളം പീരങ്കികൾ നിലയുറപ്പിക്കും.
സ്ഥിരം കേന്ദ്രങ്ങൾക്ക് പുറമെ, ദുബായ്, ഹത്ത എന്നിവിടങ്ങളിലായി 16 വ്യത്യസ്ത സ്ഥലങ്ങളിൽ പര്യടനം നടത്തുന്ന മൊബൈൽ പീരങ്കികളും ഇത്തവണ സജീവമാകും. റംസാൻ പാരമ്പര്യത്തിന്റെ ഭാഗമായ ഈ പീരങ്കി മുഴക്കം കാണാൻ സ്വദേശികളും വിദേശികളുമായ നിരവധിപ്പേരാണ് ഓരോ വർഷവും ഈ കേന്ദ്രങ്ങളിൽ എത്തുന്നത്. ജനങ്ങൾക്ക് പീരങ്കി മുഴക്കം നേരിട്ട് കാണാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
Cannons will be fired at 33 locations in Dubai to signal Iftar; Expo City will be the main hub

































