---
title: "കാറോടിക്കുന്നതിനിടെ മസ്​തിഷ്​കാഘാതം, റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു"
english_title: "Malayali man dies after suffering brain injury while driving undergoing treatment in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343016/malayali-man-dies-after-suffering-brain-injury-while-driving-undergoing-treatment-in-riyadh"
published_at: "2026-02-20T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997d183a1446_death.jpg"
keywords: []
---

# കാറോടിക്കുന്നതിനിടെ മസ്​തിഷ്​കാഘാതം, റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: [ **കാറോടിക്കുന്നതിനിടെ സ്ട്രോക്ക് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി ആണ് അന്തരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു മരണം.

## Article Content

**റിയാദ്: [ **കാറോടിക്കുന്നതിനിടെ സ്ട്രോക്ക് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി ആണ് അന്തരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു മരണം.

20 വർഷമായി റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. ഈ മാസം 11-ന് വാഹനമോടിക്കുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് റിയാദ് ഒലയയിലെ ദല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററി​ന്‍റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വ്യാഴാഴ്​ച പുലർച്ചെ അഞ്ചോടെയാണ്​ മരണം സ്ഥിരീകരിച്ചത്​. പത്തനംതിട്ട കശ്ശാഫുൽ ഉലൂം അറബിക് കോളജ് പൂർവ വിദ്യാർഥിയാണ്.

ശൂരനാട് വല്യത്ത് അബ്​ദുൽ മജീദാണ് പിതാവ്. മാതാവ് അദബിയ ബീവി. ഭാര്യ: ഷീജ. ആയിഷ, ഫിദ, അമീൻ എന്നിവർ മക്കളാണ്. അബ്ദുൽ കരീം, ഫിറോസ്, ഷാഹുൽ ഹമീദ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം എക്സിറ്റ് 15-ലെ അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കും.

നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളായ നസീം, സലീം, സുഹൃത്ത് ബഷീർ എന്നിവരോടൊപ്പം സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ശിഹാബ് മൗലവി, ഷാജി രാവുത്തർ എന്നിവരും കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343016/malayali-man-dies-after-suffering-brain-injury-while-driving-undergoing-treatment-in-riyadh)