ഒമാനിലെ ഇന്ത്യൻ സ്കൂൾ അഡ്മിഷൻ: അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം; അവസാന തീയതി ഫെബ്രുവരി 21

ഒമാനിലെ ഇന്ത്യൻ സ്കൂൾ അഡ്മിഷൻ: അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം; അവസാന തീയതി ഫെബ്രുവരി 21
Feb 2, 2026 10:29 PM | By Susmitha Surendran

മസ്‌കത്ത് :( https://gcc.truevisionnews.com/)   ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിലുള്ള മസ്‌കറ്റിലെയും പരിസര പ്രദേശങ്ങളിലെയും ഏഴ് സ്കൂളുകളിലേക്ക് 2026-2027 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴിയാണ് ഇക്കുറിയും വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്. പ്രവേശനത്തിന് https://indianschoolsoman.com വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പേജിലാണ് റജിസ്റ്റര്‍ ചെയ്യണം.

മൂന്ന് വയസ്സുള്ള കുട്ടികള്‍ക്ക് കെജി 1ലേക്കും നാല് വയസ്സുള്ള കുട്ടികള്‍ക്ക് കെജി 2ലേക്കും അഞ്ച് വയസ്സുള്ള കുട്ടികള്‍ക്ക് കെജി 3ലേക്കും പ്രവേശനം നല്‍കും. ആറ് വയസ്സുള്ള കുട്ടികള്‍ക്കാണ് ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുക.

നിര്‍ദിഷ്ട വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചെറിയ ക്ലാസുകളില്‍ പ്രവേശനം ലഭിക്കില്ല. ഒൻപതാം ക്ലാസ് വരെയാണ് ഓണ്‍ലൈന്‍ വഴി പ്രവേശനം. ഫെബ്രുവരി 21 ആണ് റജിസ്‌ട്രേഷനുള്ള അവസാന തീയതി.

മസ്‌കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല, ബൗഷര്‍ ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഗുബ്ര, വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ കേംബ്രിജ് യൂണിവേഴ്‌സിറ്റി സിലബസില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ സ്‌കൂളുകളിലും മസ്‌കത്ത്, ദാര്‍സൈത്ത്, മബേല, ഇന്ത്യന്‍ സ്‌കൂളുകളില്‍ ആഫ്റ്റര്‍നൂണ്‍ ഷിഫ്റ്റിലും ഓണ്‍ലൈന്‍ വഴി പ്രവേശനം നേടാനാകും. രേഖകള്‍ സമര്‍പ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്‌കൂള്‍ സന്ദര്‍ശിക്കേണ്ടതില്ല.

ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലായി ആകെ 6,191 സീറ്റുകളാണ് ഇത്തവണ ലഭ്യമായിട്ടുള്ളത്. കെ ജി, പ്രൈമറി ക്ലാസുകളിലാണ് കൂടുതല്‍ സീറ്റുകള്‍. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലാണ്. ഇവിടെ സിബിഎസ്ഇ സിലബസില്‍ 1,165 വിദ്യാര്‍ഥികള്‍ക്കും കേംബ്രിജ് സിലബസില്‍ 722 വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും. ആകെ 1,887 വിദ്യാര്‍ഥികള്‍ക്കാണ് ഐഎസ്ഡബ്ല്യുകെയില്‍ അഡ്മിഷന്‍ ലഭിക്കുക.

മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ രാവിലത്തെ ഷിഫ്റ്റില്‍ 755 വിദ്യാര്‍ഥികള്‍ക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ 320 വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ കെജി വണ്‍ മുതല്‍ നാലാം തരം വരെയുള്ള ക്ലാസുകളിലാണ് അവസരമുള്ളത്.

ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ രാവിലത്തെ ഷിഫ്റ്റില്‍ 400 വിദ്യാര്‍ഥികള്‍ക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ 125 വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ഒന്നാം തരം മുതല്‍ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലാണ് അവസരമുള്ളത്.

മബേല ഇന്ത്യന്‍ സ്‌കൂളില്‍ രാവിലത്തെ ഷിഫ്റ്റില്‍ 533 വിദ്യാര്‍ഥികള്‍ക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ 308 വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ കെ ജി 1 മുതല്‍ ഒന്നാം തരം വരെയുള്ള ക്ലാസുകളിലാണ് അവസരമുള്ളത്.

ഗുബ്ര (447), ഗുബ്ര ഇന്റര്‍നാഷനല്‍ (145), ബൗശര്‍ (551), സീബ് (720), എന്നിങ്ങനെയാണ് തലസ്ഥാനത്തെ മറ്റ് ഇന്ത്യന്‍ സ്‌കൂളുകളിലെ സീറ്റുകളുടെ എണ്ണം. ഓരോ ക്ലാസിലെയും സീറ്റ് ലഭ്യത വ്യത്യസ്തമാണ്.





Indian School Admissions in Oman: Applications can be submitted online; Last date is February 21

Next TV

Related Stories
അറേബ്യൻ ഓറിക്സ് സംരക്ഷിത മേഖലയിൽ പുതിയ ചട്ടങ്ങൾ; ലംഘിച്ചാൽ കർശന പിഴ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

Feb 2, 2026 03:27 PM

അറേബ്യൻ ഓറിക്സ് സംരക്ഷിത മേഖലയിൽ പുതിയ ചട്ടങ്ങൾ; ലംഘിച്ചാൽ കർശന പിഴ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

അറേബ്യൻ ഓറിക്സ് സംരക്ഷിത മേഖലയിൽ പുതിയ ചട്ടങ്ങൾ; ലംഘിച്ചാൽ കർശന പിഴ, നിയന്ത്രണങ്ങൾ...

Read More >>
പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

Feb 2, 2026 12:24 PM

പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

പ്രവാസി മലയാളി ദുബൈയിൽ...

Read More >>
നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു; ജ​നു​വ​രി​യി​ൽ നാ​ടു​ക​ട​ത്തി​യ​ത് 3,500 പ്ര​വാ​സി​ക​ളെ

Feb 2, 2026 11:07 AM

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു; ജ​നു​വ​രി​യി​ൽ നാ​ടു​ക​ട​ത്തി​യ​ത് 3,500 പ്ര​വാ​സി​ക​ളെ

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു, നാ​ടു​ക​ട​ത്തി​യ​ത് 3,500...

Read More >>
 മലയാളി വിദ്യാര്‍ഥി മസ്‌കറ്റില്‍ താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

Feb 2, 2026 10:40 AM

മലയാളി വിദ്യാര്‍ഥി മസ്‌കറ്റില്‍ താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

മലയാളി വിദ്യാര്‍ഥി മസ്‌കറ്റില്‍ താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ്...

Read More >>
Top Stories