(gcc.truevisionnews.com) ബിഗ് ടിക്കറ്റ് ജനുവരി മാസത്തെ അവസാനത്തെ ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. നാല് വിജയികളും ഇന്ത്യക്കാരാണ്. ഒരു മലയാളിയും സമ്മാനം നേടി. ഫെബ്രുവരിയിൽ വാലന്റൈൻസ് സീസണിലേക്ക് കടക്കുമ്പോൾ പുതിയ പ്രൊമോഷനുകളും ഡ്രോകളും സമ്മാനങ്ങളുമാണ് അവതരിപ്പിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അറിയിച്ചു.
അബുദാബിയിൽ താമസിക്കുന്ന 54 വയസ്സുകാരനായ പ്രവാസി അബ്ദുൾ റഹുമാനാണ് സമ്മാനം നേടിയ മലയാളി. സുഹൃത്തുക്കളായ 21 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ എല്ലാ മാസവും പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം നാട്ടിൽതന്നെയാണ്. സമ്മാനം ലഭിച്ചു എന്നറിയിച്ചുള്ള ഫോൺകോൾ വന്നപ്പോൾ തട്ടിപ്പാണെന്നാണ് ആദ്യം കരുതിയത് എന്ന് റഹുമാൻ പറയുന്നു. പക്ഷേ, പിന്നീട് അദ്ദേഹം വിജയം ഔദ്യോഗികമായി ബിഗ് ടിക്കറ്റിലൂടെ ഉറപ്പിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഹക്കിം ഷാ ഹബീബാണ് ഒരു വിജയി. ഓൺലൈനായാണ് ഹക്കിം ടിക്കറ്റ് എടുത്തത്. വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ എടുക്കാൻ ഹക്കിമിന് കഴിഞ്ഞില്ല. പക്ഷേ, പിന്നീട് അദ്ദേഹം വിജയത്തെക്കുറിച്ച് നേരിട്ടറിഞ്ഞു. 123322 എന്ന ടിക്കറ്റിലൂടെയാണ് ഹക്കിം വിജയിയായത്.
ഖത്തറിൽ താമസിക്കുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസറായ വിനോദ് അൻബരശനാണ് മറ്റൊരു വിജയി. വിനോദ് ഉൾപ്പെടെയുള്ള അഞ്ച് പേരുടെ സംഘമാണ് ടിക്കറ്റ് എടുക്കാറ്. സമ്മാനം ലഭിച്ച വാർത്ത താൻ ആദ്യം വിശ്വസിച്ചില്ലെന്ന് വിനോദ് പറയുന്നു. പക്ഷേ, ലൈവ് സ്ട്രീമിൽ സ്വന്തം പേര് കണ്ടപ്പോൾ യഥാർത്ഥമാണെന്ന് മനസ്സിലായെന്നും അദ്ദേഹം ബിഗ് ടിക്കറ്റിനോട് പറഞ്ഞു.
തുല്യമായി സമ്മാനത്തുക വീതിക്കാനാണ് വിനോദ് ആഗ്രഹിക്കുന്നത്. മകൾക്കുവേണ്ടിയാണ് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ അദ്യമായാണ് ഇത്തരമൊരു സമ്മാനമെന്നും അദ്ദേഹം പറയുന്നു.
മുംബൈയിൽ നിന്നുള്ള ഷാലിനി സുവർണയാണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയ നാലാമത്തെയാൾ. പ്രവാസിയായ ഷാലിനി 2008 മുതൽ യു.എ.ഇയിൽ തന്നെയാണ് താമസം. ഏഴ് സുഹൃത്തുക്കൾക്കൊപ്പമാണ് ഷാലിനി ടിക്കറ്റ് എടുത്തത്. സാമ്പത്തിക ബാധ്യത വീട്ടാനാകും തന്റെ പങ്ക് ഉപയോഗിക്കുകയെന്ന് അവർ പറയുന്നു.
Big Ticket e-draw winners announced Malayali among prize winners


































