ജിദ്ദയിൽ ഇനി അക്ഷരവസന്തം; 'ബുക്ക് ഹറാജ്' മൂന്നാം പതിപ്പ് ശനിയാഴ്ച തുടങ്ങുന്നു

ജിദ്ദയിൽ ഇനി അക്ഷരവസന്തം; 'ബുക്ക് ഹറാജ്' മൂന്നാം പതിപ്പ് ശനിയാഴ്ച തുടങ്ങുന്നു
Jan 8, 2026 02:53 PM | By Kezia Baby

ജിദ്ദ: (https://gcc.truevisionnews.com/)വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് 'ബുക്ക് ഹറാജി'നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 10 ശനിയാഴ്ച വൈകിട്ട് നാല് മുതൽ രാത്രി 11 മണി വരെ ശറഫിയ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്.

വായിച്ചുതീർത്ത പുസ്തകങ്ങൾ കൈമാറുന്നതിനും പുതിയവ പരിചയപ്പെടുന്നതിനും അവസരമൊരുക്കുന്ന പരിപാടിയിൽ പഴയതും പുതിയതുമായ 2000 ത്തോളം പുസ്തകങ്ങളാണ് പ്രത്യേക സ്റ്റാളുകളിലായി അക്ഷരപ്രേമികളെ കാത്തിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും കൃതികൾക്കൊപ്പം വിദ്യാർഥികൾക്കായുള്ള അക്കാദമിക് പുസ്തകങ്ങളും ഗൈഡുകളും, ബാലകൃതികളുമെല്ലാം കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകും.

അതോടൊപ്പം ചില പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമെല്ലാം സൗജന്യമായും സന്ദർശകർക്ക് ലഭ്യമാക്കും. എല്ലാ പ്രായക്കാർക്കും വായനയോട് ആഭിമുഖ്യം വളർത്തുന്ന രീതിയിലാണ് പുസ്തകശേഖരം ക്രമീകരിച്ചിരിക്കുന്നത്.

പുസ്തക വിപണനത്തിനപ്പുറം വൈവിധ്യമാർന്ന വിജ്ഞാന, വിനോദ സ്റ്റാളുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണമെന്നും സംഘാടകർ അറിയിച്ചു. കാപ്പിക്കുരുവിന്റെ കഥ പറയുന്ന 'ബുക്ക് എ കോഫി കോർണർ', ചിത്രകലയും കാലിഗ്രഫിയും ഇഷ്ടപ്പെടുന്നവർക്കായി കരവിരുതിന്റെ മികവ് അവതരിപ്പിക്കുന്ന 'ആർടിബിഷൻ', ആധുനിക സമൂഹത്തിന്റെ വേഗതാഗതി നിർണയിച്ച ആകാശ പറക്കലിന്റെ തുടക്കം,

വരയിൽ വിസ്മയം തീർക്കുന്ന ഓപ്പൺ കാൻവാസ്, വായനയുടെ രുചിഭേദം തീർക്കുന്ന “ബുക്സ്‌ടോറന്റ്” തുടങ്ങി വിജ്ഞാനവും വിനോദവും ഉൾപ്പെടുത്തി വ്യത്യസ്തങ്ങളായ സ്റ്റാളുകൾ 'ബുക്ക് ഹറാജി'ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ, കൺവീനർ റഷാദ് കരുമാര, പ്രോഗ്രാം കൺവീനർ ഷഫീഖ് പട്ടാമ്പി, ജൈസൽ അബ്ദുറഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

The third edition of the book auction begins on Saturday

Next TV

Related Stories
 പ്രതിസന്ധിക്കിടെ പ്രവാസികൾക്ക് ആശ്വാസമായി ഖത്തറിന്റെ പുതിയ പ്രഖ്യാപനം, എല്ലാ എൻട്രി വിസകളുടേയും കാലാവധി സൗജന്യമായി നീട്ടി

Mar 4, 2026 12:01 PM

പ്രതിസന്ധിക്കിടെ പ്രവാസികൾക്ക് ആശ്വാസമായി ഖത്തറിന്റെ പുതിയ പ്രഖ്യാപനം, എല്ലാ എൻട്രി വിസകളുടേയും കാലാവധി സൗജന്യമായി നീട്ടി

പ്രതിസന്ധിക്കിടെ പ്രവാസികൾക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം, എല്ലാ എൻട്രി വിസകളുടേയും കാലാവധി സൗജന്യമായി...

Read More >>
മക്കയിൽ തീർഥാടക പ്രവാഹം! ഒറ്റദിവസം 9.04 ലക്ഷം പേർ ഉംറ നിർവഹിച്ച് റെക്കോർഡിട്ടു

Feb 26, 2026 01:30 PM

മക്കയിൽ തീർഥാടക പ്രവാഹം! ഒറ്റദിവസം 9.04 ലക്ഷം പേർ ഉംറ നിർവഹിച്ച് റെക്കോർഡിട്ടു

മക്കയിൽ തീർഥാടക പ്രവാഹം, ഒറ്റദിവസം 9.04 ലക്ഷം പേർ ഉംറ നിർവഹിച്ച്...

Read More >>
കുവൈത്തിൽ 18 വയസ്സ് തികയുന്നവർക്ക് സൈനിക സേവനം നിർബന്ധം; പുതിയ ഭേദഗതികൾ പുറത്തിറക്കി

Feb 24, 2026 01:35 PM

കുവൈത്തിൽ 18 വയസ്സ് തികയുന്നവർക്ക് സൈനിക സേവനം നിർബന്ധം; പുതിയ ഭേദഗതികൾ പുറത്തിറക്കി

കുവൈത്തിൽ 18 വയസ്സ് തികയുന്നവർക്ക് സൈനിക സേവനം നിർബന്ധം, പുതിയ ഭേദഗതികൾ...

Read More >>
വിശ്വാസി സഹസ്രങ്ങളാൽ; റമസാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പ്രാർഥനാ നിർഭരമായി ഇരുഹറമുകൾ

Feb 21, 2026 08:45 AM

വിശ്വാസി സഹസ്രങ്ങളാൽ; റമസാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പ്രാർഥനാ നിർഭരമായി ഇരുഹറമുകൾ

റമസാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പ്രാർഥനാ നിർഭരമായി...

Read More >>
'പള്ളികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണം'; ഇസ്ലാമിക കാര്യ മന്ത്രാലയം

Feb 20, 2026 04:43 PM

'പള്ളികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണം'; ഇസ്ലാമിക കാര്യ മന്ത്രാലയം

പള്ളികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണം, ഇസ്ലാമിക കാര്യ...

Read More >>
Top Stories

Entertainment News