ബ​ഹ്‌​റൈ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; ഏ​ഷ്യ​ൻ യു​വ​തി​ക്ക് 15 വ​ർ​ഷം ത​ട​വ്

 ബ​ഹ്‌​റൈ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; ഏ​ഷ്യ​ൻ യു​വ​തി​ക്ക് 15 വ​ർ​ഷം ത​ട​വ്
Jan 3, 2026 10:58 AM | By Susmitha Surendran

മ​നാ​മ: (https://gcc.truevisionnews.com/) ബ​ഹ്‌​റൈ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 27 വ​യ​സ്സു​കാ​രി​യാ​യ ഏ​ഷ്യ​ൻ യു​വ​തി​ക്ക് ക്രി​മി​ന​ൽ കോ​ട​തി 15 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ത​ട​വു​ശി​ക്ഷ​ക്ക് പു​റ​മെ 10,000 ബ​ഹ്‌​റൈ​നി ദീ​നാ​ർ പി​ഴ​യൊ​ടു​ക്കാ​നും ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​വ​രെ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞ എ​ട്ട് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. ഇ​വ​യി​ൽ കം​പ്ര​സ് ചെ​യ്ത രൂ​പ​ത്തി​ലു​ള്ള 2.29 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് യു​വ​തി ഇ​ത് രാ​ജ്യ​ത്തേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് ആ​ന്റി നാ​ർ​കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ഏ​ഷ്യ​ൻ രാ​ജ്യ​ത്തു​ള്ള ഒ​രാ​ളു​മാ​യി ന​ട​ത്തി​യ ക​രാ​ർ പ്ര​കാ​ര​മാ​ണ് താ​ൻ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തെ​ന്ന് യു​വ​തി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നോ​ട് സ​മ്മ​തി​ച്ചു. യാ​ത്രാ ചെ​ല​വു​ക​ൾ​ക്കും താ​മ​സ​ത്തി​നു​മു​ള്ള പ​ണ​ത്തി​ന് പു​റ​മെ 220 ദീ​നാ​ർ പ്ര​തി​ഫ​ല​മാ​യി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യും ഇ​വ​ർ മൊ​ഴി ന​ൽ​കി. പി​ടി​ച്ചെ​ടു​ത്ത വ​സ്തു ക​ഞ്ചാ​വു​ത​ന്നെ​യാ​ണെ​ന്ന് ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്

Asian woman sentenced to 15 years for drug smuggling

Next TV

Related Stories
യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ദുബായിലും അബുദാബിയിലും റെഡ് അലർട്ട്; വേഗപരിധി കുറച്ചു

Jan 3, 2026 01:53 PM

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ദുബായിലും അബുദാബിയിലും റെഡ് അലർട്ട്; വേഗപരിധി കുറച്ചു

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, ദുബായിലും അബുദാബിയിലും റെഡ് അലർട്ട്, വേഗപരിധി...

Read More >>
ഡ്രൈ​വി​ങ്ങി​ൽ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം; മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

Jan 3, 2026 10:48 AM

ഡ്രൈ​വി​ങ്ങി​ൽ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം; മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

ഡ്രൈ​വി​ങ്ങി​ൽ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം, മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി...

Read More >>
നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ്  വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി

Jan 2, 2026 07:35 PM

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ...

Read More >>
ഖത്തറിൽ ശൈത്യം കടുക്കുന്നു; വരും ദിവസങ്ങളിൽ തണുപ്പിൻ്റെ കാഠിന്യം കൂടുമെന്നും കാലാവസ്ഥ വകുപ്പ്

Jan 2, 2026 05:21 PM

ഖത്തറിൽ ശൈത്യം കടുക്കുന്നു; വരും ദിവസങ്ങളിൽ തണുപ്പിൻ്റെ കാഠിന്യം കൂടുമെന്നും കാലാവസ്ഥ വകുപ്പ്

ഖത്തറിൽ ശൈത്യം കടുക്കുന്നു, വരും ദിവസങ്ങളിൽ തണുപ്പിൻ്റെ കാഠിന്യം കൂടുമെന്നും കാലാവസ്ഥ...

Read More >>
ഉംറ തീർഥാടകയായ മലയാളി വനിത മദീനയിൽ അന്തരിച്ചു

Jan 2, 2026 03:34 PM

ഉംറ തീർഥാടകയായ മലയാളി വനിത മദീനയിൽ അന്തരിച്ചു

ഉംറ തീർഥാടകയായ മലയാളി വനിത മദീനയിൽ...

Read More >>
Top Stories

News Roundup