ദമാം:( gcc.truevisionnews.com )നാൽപ്പത്തിയഞ്ച് വർഷങ്ങളിലേറെയായി സൗദി ദമാമിൽ പ്രവാസിയായ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശൂർ, കൈപ്പമംഗലം സ്വദേശി, ചൂലൂക്കാരൻ മുഹ്‌യുദ്ദീൻ ബാവാ (75) ആണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ദമാം സെന്റർ ആശുപത്രിയിൽ മരണം.
ബാവക്ക എന്ന പേരിൽ സാമൂഹിക പ്രവർത്തനങ്ങളിൽ ദമാം കേന്ദ്രീകരിച്ച് സാധാരണക്കാരായ പ്രവാസികൾക്കിടയിൽ സജീവമായിരുന്നു ബാവാ. ആദ്യകാല ജീവകാരുണ്യപ്രവർത്തകൻ എന്ന നിലയിൽ ദമാമിൽ പഴയ തലമുറയിലെ പ്രവാസി മലയാളികൾക്കിടയിൽ ധാരാളം സൗഹൃദങ്ങളുമുണ്ടായിരുന്നതായി സുഹൃത്തുക്കൾ അനുസ്മരിച്ചു.
ഭാര്യ. നബീസ, മക്കൾ. സക്കീന, ഇസ്മായിൽ, സലിം, ജാസ്മിൻ, സഗീർ (ദമാം). ഇന്ന് (തിങ്കൾ) മഗ് രീബ് നമസ്കാരത്തിനെ തുടർന്ന് അൽഖോബാർ ഇസ്കാൻ ജുമാമസ്ജിദിൽ മയ്യത്ത് നിസ്കാരം നടത്തും. അന്ത്യകർമ്മങ്ങൾ പൂർത്തീയാക്കി മൃതദേഹം തുഖ്ബ കബർസ്ഥാനിൽ കബറടക്കം നടത്തും.
The 'bavakka' of expatriates in Dammam passes away

































