ജിദ്ദ : (gcc.truevisionnews.com ) തിരുവനന്തപുരം വര്‍ക്കല ചിലക്കൂര്‍ കുന്നില്‍ വീട്ടില്‍ ദില്‍ധാര്‍ (42) ജിദ്ദയില്‍ അന്തരിച്ചു. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിയ ദില്‍ധാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ മരണം സംഭവിച്ചു.
അബഹൂറില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു. മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്ന ദില്‍ധാര്‍ കൊടിമരം വാരിയേഴ്‌സ് എന്ന ക്രിക്കറ്റ് ക്ലബിലെ അംഗമായിരുന്നു. 12 വര്‍ഷമായി ജിദ്ദയിലാണ്. കമറുദ്ദീന്‍-ജമീലബീവി ദമ്പതികളുടെ മകനാണ്. ഭാര്യ ഖദീജ. മൂന്നു മക്കളുണ്ട്. മരണാനന്തര നടപടിക്രമങ്ങള്‍ക്കായി സുഹൃത്തുക്കളും സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്.
Malayali youth collapses and dies in Jeddah

































