ദുബൈ: (gcc.truevisionnews.com) ഒരു ദിർഹത്തിന് പത്ത് കിലോ അധിക ബാഗേജ് അലവൻസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് യാത്രചെയ്യുന്നവർക്ക് സമാനമായ നിരക്കിൽ ആനുകൂല്യം ലഭ്യമായിരിക്കും.
നവംബർ 30 വരെയുള്ള യാത്രക്ക് ഈമാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താനാകും. ടിക്കറ്റെടുക്കുന്ന സമയത്ത് തന്നെ ആനുകൂല്യം തെരഞ്ഞെടുക്കണം. ടിക്കറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അധികബാഗേജിന് അവസരമുണ്ടാവില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
Air India Express announces 10 kg extra baggage allowance for one dirham.

































