ജിദ്ദ: (gcc.truevisionnews.com) സൗദിയുടെ വിവിധ ഭാഗങ്ങളിൽ അനധികൃത ടാക്സി സർവീസ് നടത്തിയ 419 പേരെ പൊലീസ് പിടികൂടി. ഒരാഴ്ചക്കിടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ടാക്സി സർവീസ് നടത്താൻ അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തിയവരാണ് കുടുങ്ങിയത്. വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
സർവീസ് നടത്തുന്നതിനിടെ 183 പേരെ പിടികൂടി. ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റിയ 236 പേരും പിടിയിലായി. അനധികൃത ടാക്സികൾ തടയാൻ ശക്തമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃത ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാൻ ശ്രമിക്കുന്നവർക്ക് 11,000 റിയാൽ വരെ പിഴ ലഭിക്കും.
ഇവരുടെ വാഹനം 25 ദിവസം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. അനധികൃത ടാക്സികളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനിടെ കുടുങ്ങുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും. ഇവരുടെ വാഹനം 60 ദിവസം വരെ കസ്റ്റഡിയിൽ എടുക്കും.
Illegal taxi service 419 people arrested in Saudi Arabia in one week





























