സലാല: (gcc.truevisionnews.com) പത്തനംതിട്ട കോഴഞ്ചേരിയിലെ കുഴിക്കാല സ്വദേശിയായ വേലം വടക്കേതിൽ ജയചന്ദ്രൻ (ബാബു) സലാലയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അൽ മഹറി ഇലക്ട്രിക്കൽസിൽ ജോലി ചെയ്ത് വരികയായിരുന്നു.
വ്യാഴം ഉച്ചയോടെ വീട്ടിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ . ഭാര്യ സിധിയും മകൻ സചിനും സലാലയിൽ ഉണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ അറിയിച്ചു.
Heart attack; Expatriate Malayali passes away in Salalah