കുവൈത്ത് സിറ്റി: (gcc.truevisionnews.com) എറണാകുളം പെരുമ്പടപ്പ് സ്വദേശി ജേക്കബ് ചാക്കോ (43) കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. റിഗ്ഗയിൽ ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് കോർട്ടിൽ കുഴഞ്ഞ് വീണത്.
ബാങ്ക് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. എറെ നാളായി കുവൈത്തിലുള്ള ജേക്കബ് ചാക്കോ കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം.
ഭാര്യ: പാർവതി. മക്കൾ: നഥാൻ, നയന. ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
Jacob Chacko, a native of Perumpadappu, Ernakulam, collapsed and died in Kuwait.