കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ വാഹനാപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെട്ട ഡ്രൈവറെ പൊലീസ് പിടികൂടി. വാഹനാപകടത്തിൽ ഒരാള്‍ മരണപ്പെട്ടിരുന്നു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് ആണ് അപകടത്തിന് കാരണമായ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. അൽഖസർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച അപകടത്തെ കുറിച്ചുള്ള അടിയന്തര ഫോൺ കോളിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
പക്ഷേ അപ്പോഴേക്കും വാഹനവുമായി ഡ്രൈവർ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിൽ അഫ്ഗാൻ വംശജനായ ഡ്രൈവറെ കണ്ടെത്താനായി. ഫിർദൗസ് പ്രദേശത്ത് വാഹനവുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതി. ഇയാളെ ഇവിടെ നിന്ന് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ അപകടം മനഃപൂര്‍വ്വം അല്ലായിരുന്നെന്നും നിയമപരമായ പ്രശ്നങ്ങൾ ഭയന്നാണ് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞതെന്നും ഇയാൾ സമ്മതിച്ചു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികൃതർക്ക് കൈമാറി.
Man dies after being hit by vehicle while trying to cross road in Kuwait Police arrest driver who fled after accident