മസ്കത്ത്: (gcc.truevisionnews.com) കാറിന് മുകളിൽ വള്ളം കളിയിലെ വൈറൽ ഡാൻസ് നടത്തിയ സംഭവത്തിൽ കാർ വാടകകമ്പനി ജീവനക്കാർ കസ്റ്റഡിയലെടുത്തു.ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതു ക്രമസമാധാനത്തിനും ധാർമികതയ്ക്കും ഭംഗം വരുത്തുന്ന പെരുമാറ്റങ്ങളിൽ ഏർപ്പെട്ടതിനാണ് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് നിരവധി വ്യക്തികളെയും വാടക കമ്പനിയിലെ വാഹനങ്ങളെയും പിടികൂടിയത്.
ഇവർ കാറിന് മുകളിൽ ഇന്താനേഷ്യയിലെ വള്ളം കളിയിലെ വൈറൽ ഡാൻസ് നടത്തുന്ന വീഡിയോ നിർമിച്ചിരുന്നു. പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് ഗതാഗത വിഭാഗം അറിയിച്ചു.
Boat Kali dance in front of car workers arrested