മസ്‌കത്ത് : (gcc.truevisionnews.com) ഒമാനില്‍ സൈനിക യൂണിഫോമുകളുടെ മാതൃകയിലുള്ള വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പന നടത്തുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ വിഭാഗം (സി പി എ) ഉത്തരവ് പുറത്തിറക്കി.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. നിയമലംഘനം തുടരുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും 50 റിയാല്‍ വരെ പിഴ ചുമത്തും. സൈനിക വസ്ത്രങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് നടപടി.
Oman bans sale of military uniform style clothing heavy fines for violation