വൃക്ക വിൽക്കാനുണ്ടെന്ന വ്യാജേന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചു; പ്രതി റിമാൻഡിൽ

വൃക്ക വിൽക്കാനുണ്ടെന്ന വ്യാജേന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചു; പ്രതി  റിമാൻഡിൽ
Aug 29, 2025 02:37 PM | By Susmitha Surendran

മനാമ: (gcc.truevisionnews.com) വൃക്ക വിൽക്കാനുണ്ടെന്ന വ്യാജേന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ആഫ്രിക്കൻ പൗരൻ റിമാൻഡിൽ. പണത്തിനുവേണ്ടി തന്‍റെ ഒരു അവയവം വിൽക്കുകയാണെന്ന് തെറ്റായി അവകാശപ്പെട്ട് ഒരു വീഡിയോ ചിത്രീകരിക്കുകയും അത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതായി പ്രതി സമ്മതിച്ചെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ അറിയിച്ചു.

ഒപ്പിട്ട ഒരു ചെക്ക് കൈവശം വെച്ചും പണം വാങ്ങിയും നിൽക്കുന്നതായി വീഡിയോയിൽ കാണിച്ചിരുന്നു. സൈബർ ക്രൈം ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുകയായിരുന്നു.

തമാശക്കും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും വേണ്ടി മാത്രമാണ് വീഡിയോ ചെയ്തതെന്നും ഒരു വിൽപനയും നടന്നിട്ടില്ലെന്നും ഇയാൾ പറഞ്ഞു. അതേസമയം, പൊലീസ് കൂടുതൽ അന്വേഷണം നടത്തണമെന്നും ചെക്ക് നൽകിയ ബാങ്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാനും പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടു.

58.900 ദിനാറിന്‍റെ ചെക്കാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ചെക്ക് നൽകിയ കമ്പനിയിലെ ജീവനക്കാരനെയും, ചെക്ക് കൈപ്പറ്റിയ ആളെയും ഉൾപ്പെടെ സാക്ഷികളെ വിളിച്ചുവരുത്തി. അന്വേഷണത്തിൽ, വീഡിയോയിലെ അവകാശവാദങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. യഥാർത്ഥത്തിൽ ഒരു സഹപ്രവർത്തകന് കൊടുക്കാനുള്ള തൊഴിൽപരമായ കുടിശ്ശികയാണ് ചെക്ക് തുക. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ തുടർന്നും നടപടി സ്വീകരിക്കുമെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി പറഞ്ഞു.

Accused remanded in custody for making fake video of kidney for sale

Next TV

Related Stories
'സുരക്ഷാ പിഴവ്';  വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

Aug 30, 2025 05:12 PM

'സുരക്ഷാ പിഴവ്'; വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

സുരക്ഷാ പിഴവ് കണ്ടെത്തിയതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സുരക്ഷാ...

Read More >>
കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

Aug 30, 2025 03:54 PM

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന്...

Read More >>
കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

Aug 30, 2025 02:08 PM

കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

Aug 30, 2025 01:56 PM

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ...

Read More >>
ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

Aug 30, 2025 12:52 PM

ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്....

Read More >>
കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ

Aug 30, 2025 11:42 AM

കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ കൈക്കൂലിയും തട്ടിപ്പും വഴി വ്യാജ വിസകൾ നിർമ്മിക്കുന്ന ക്രിമിനൽ സംഘം...

Read More >>
Top Stories

//Truevisionall