മനാമ: (gcc.truevisionnews.com) കോഴിക്കോട് വടകര മുയിപ്ര സ്വദേശി സുരേഷ് ബാബു (60) സ്വദേശി ബഹ്റൈനിൽ മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം കാർ ഓടിച്ചുപോവുന്നതിനിടെ അബോധാവസ്ഥയിലാവുകയായിരുന്നു. ഡിവൈഡറിലിടിച്ച് നിന്ന കാറിൽ കണ്ടെത്തിയ സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
22 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ് സുരേഷ്. സ്വകാര്യ സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: ബീന. മക്കൾ: ഹൃത്തിക് സുരേഷ്, ആതിര സുരേഷ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തുവരുന്നു.
Kozhikode North native dies in Bahrain Suresh found unconscious in a car stuck in a divider