മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത് ഗവർണറേറ്റിലെ സീബിൽ ജ്വല്ലറിയിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ച് കവർച്ച നടത്തിയ നാല് ഏഷ്യൻ പൗരന്മാർ പിടിയിലായി. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
മുഖം മൂടി ധരിച്ചെത്തിയ സംഘം ജ്വല്ലറിയില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിച്ച ശേഷം 1,50,000 ഒമാനി റിയാല്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവും അപഹരിക്കുകയായിരുന്നു. മോഷണമുതലുമായി കടന്ന പ്രതികളെ കുറ്റാന്വേഷണ വിഭാഗമാണ് വിദഗ്ധമായി പിടികൂടിയത്. നഷ്ടമായ മുഴുവന്‍ സ്വര്‍ണവും പണവും കണ്ടെടുത്തതായും പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.
Jewelry store heist: Four Asians arrested for attacking employees and stealing in Muscat.
































