റിയാദ്: (gcc.truevisionnews.com) ഹൃദയാഘാതം മൂലം പ്രവാസി റിയാദിൽ അന്തരിച്ചു . തമിഴ്നാട് തൃച്ചി ശ്രീറാം നഗർ സ്വദേശി സ്റ്റീഫൻ ദേവറാം (39) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥകളെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച ശുമേസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മൂന്നാഴ്ചകൾകൾക്ക് മുമ്പ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു. പിതാവ്: ആന്റണി (പരേതൻ) മാതാവ്: അമൃതം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്കായി സ്പോൺസർ വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, കരീം അപ്പത്തിൽ താനാളൂർ, ഹാഷിം മൂടാൽ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Expatriate dies of heart attack in Riyadh