കുവൈറ്റ് :(gcc.truevisionnews.com)ബംഗ്ലാദേശ് തൊഴിലാളികളെ കുവൈറ്റിൽ നിന്ന് പുറത്താക്കി. 130 തൊഴിലാളികളെയാണ് കുവെെറ്റ് പുറത്താക്കിയത്. തൊഴിലാളികൾക്ക് അഞ്ചുമാസമായി ശമ്പളം ലഭിക്കാതിരുന്ന സാഹചര്യത്തിൽ ഇവർ പൊലീസ് സ്റ്റേഷനിൽ എത്തി സഹായം അപേക്ഷിക്കുകയായിരുന്നു ഇതിനെ തുടർന്ന് സഹായം നൽകുന്നതിനുപകരം, അവരെ പിടികൂടുകയും, ജൂലൈ 30-ന് തന്നെ നാടുകടത്തുകയും ചെയ്യുകയായിരുന്നു.
അൽ സെയ്യദ് ബംഗ്ലാദേശ് രാജ്യതന്ത്രപ്രതിനിധിയും എംബസിയിലെ തൊഴിൽ വിഭാഗം തലവനും കൂടെ ചർച്ച നടത്തി. 127 ബംഗ്ലാദേശ് പൗരന്മാരുടെ നാടുകടത്തലിലേക്ക് നയിച്ച കാരണങ്ങളുടെ പശ്ചാത്തലം കണ്ടെത്താൻ അധികൃതർ അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. വിഷയത്തിൽ കുവൈറ്റിലെ ബംഗ്ലാദേശ് അംബാസഡർ മേജർ ജനറൽ സെയ്ദ് താരേക് ഹുസൈൻ ആശങ്ക അറിയിച്ചിട്ടുണ്ട്.കുവൈത്തിൽ നിന്ന് 127 ബംഗ്ലാദേശ് തൊഴിലാളികളെ നാടുകടത്തിയത്.
50 ഇന്ത്യക്കാരെയും 30 നെപാളികളെയും സമാനമായി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അവരെ നാടുകടത്തിയോയെന്ന് വ്യക്തമല്ല. നാടുകടത്തപ്പെട്ട തൊഴിലാളികൾക്ക് താമസസ്ഥലങ്ങളിലേക്ക് പോകാനോ സാധനങ്ങൾ എടുക്കാനോ അനുവദിച്ചില്ല. അവരെ നേരിട്ട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി നാട്ടിലേക്ക് നാടുകടത്തുകയായിരുന്നു. മൂന്ന് ബംഗ്ലാദേശ് പൗരന്മാർ ഇപ്പോഴും സാമ്പത്തിക തർക്കങ്ങളാലുള്ള അനിശ്ചിതത്വത്തിൽ കസ്റ്റഡിയിലാണുള്ളത്. കുവൈറ്റിലെ ഒരു സ്ഥാപനമാണ് ഇത്തരത്തിൽ തൊഴിലാളികളുടെ ശമ്പളം വെെകിപ്പിച്ചത്. സമാനമായ രീതിയിൽ മുന്പും സ്ഥാപനത്തിന് നേരെ ആരോപണം ഉണ്ടായിട്ടുണ്ട് തുടർന്ന് എം ബസിയുടെ ഇടപെടൽ മൂലം തൊഴിലാളികൾക്ക് ശമ്പളം മുഴുവനായും നൽകുകയായിരുന്നു
ഈ വർഷം മാർച്ച് മുതൽ ജൂലൈ വരെ ശമ്പളങ്ങൾ ലഭിക്കാതിരിക്കുക്കയായിരുന്നു . ഒരു മാസം ശമ്പളം നല്കാൻ വൈകിയെങ്കിലും നൽകാമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നു ശേഷം അഞ്ചുമാസം നീളുകയാണ് ഉണ്ടായത് .തൊഴിലാളികൾ എംബസിയിലേക്ക് പോകാതെ നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു എന്നാൽ ഇത് നാടുകടത്തലലിലേക്ക് നയിക്കുകയായിരുന്നു. കുവൈത്തിൽ നിയമമനുസരിച്ച് വിദേശികൾക്ക് പൊതുജന പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ കർശനമായ നിരോധനമുണ്ട്. പ്രശ്നങ്ങൾ എംബസിയിലേയ്ക്കോ, തൊഴിലാളി തർക്കങ്ങൾ ഉള്ളപക്ഷം പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലേക്കോ റിപ്പോർട്ട് ചെയ്യാനാണ് ഉപദേശം.
ബംഗ്ലാദേശ് എംബസിയിൽ ലേബർ വിഭാഗം ചുമതലവഹിക്കുന്ന മുഹമ്മദ് അബ്ദുൽ ഹുസൈൻ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. കുവൈത്ത് സർക്കാരുമായി ചേർന്ന് ഔദ്യോഗികമായി ഒരു അപേക്ഷ സമർപ്പിക്കുകയും കമ്പനി ഉടമയെ സമീപിക്കുകയും ചെയ്തു. ഉടമ ഉടൻ തന്നെ ഒരു മാസം ശമ്പളം നൽകാനും ശേഷിക്കുന്ന തുക മൂന്ന് ഘട്ടങ്ങളിൽ നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ, തൊഴിലാളികൾ ഇതിനോട് യോജിച്ചിരുന്നില്ല. തുടർന്ന് ബംഗ്ലാദേശ് എംബസി അടിയന്തിരമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയത്തെയും സാമൂഹികകാര്യ മന്ത്രാലയത്തെയും മാനവശ്രമ പ്രാധികൃതിയെയും സമീപിച്ച് നാടുകടത്തൽ നടപടികൾ അടയ്ക്കാൻ അപേക്ഷിച്ചു. കുവൈത്തിലെ നിയമനടപടികൾക്കറിയാത്തവരായിരുന്നു തൊഴിലാളികൾ എന്നും, നഷ്ടപരിഹാരം നൽകാതെയുള്ള നാടുകടത്തൽ വലിയ അനീതിയാകുമെന്നും എംബസി പറഞ്ഞു
130 Bangladeshi workers expelled from Kuwait