ദുബായ്:(gcc.truevisionnews.com) ദുബായിലെ പൊതുഗതാഗതങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതായി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. നോൾ കാർഡ് റീചാർജ് ചെയ്യാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലാണ് പ്രധാനമായും വർധന രേഖപ്പെടുത്തിയത്. അതേസമയം, പണം ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവരുടെ എണ്ണം 28% കുറഞ്ഞു.
ദുബായ് ആര്‍ടിഎയുടെ പൊതുഗതാഗത ശൃംഖലയിലുടനീളം ഡിജിറ്റല്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. നോല്‍ കാര്‍ഡ് റീചാര്‍ജിംഗിലെ ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങളില്‍ വളര്‍ച്ച കൈവരിച്ചതായി ആര്‍ടിഎ അറിയിച്ചു.
ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍, ടോപ്പ് അപ്പ് മെഷീനുകള്‍ എന്നിവയിലും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചു. കുറഞ്ഞ ടോപ്അപ് തുക വര്‍ദ്ധിപ്പിച്ചതോടെ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍.
ആര്‍ടിഎ വെബ്സൈറ്റ്, സ്മാര്‍ട്ട് ടിക്കറ്റ് മെഷീനുകള്‍, മൊബൈല്‍ പേയ്മെന്റ് ആപ്പുകള്‍ തുടങ്ങിയ വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളാണ് യാത്രക്കാര്‍ ഉപയോഗിക്കുന്നത്. ഇതോടെ 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ന്റെ ആദ്യ പകുതിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായി. ഡിജിറ്റല്‍ ടോപ് അപ്പുകളില്‍ വര്‍ഷം തോറും 20 ശതമാനമാണ് വര്‍ദ്ധന. സെല്‍ഫ് സര്‍വ്വീസ് മെഷീനുകളും ഓണ്‍ലൈന്‍ ഇടപാടുകളും വര്‍ദ്ധിച്ചതോടെ ടിക്കറ്റിംഗ് ഓഫീസ് വഴിയുള്ള ഇടപാടികളില്‍ ആറ് ശതമാനം കുറവ് രേഖപ്പെടുത്തിയതായും ആര്‍ടിഎ അറിയിച്ചു.
Goodbye to cash transactions! Significant increase in digital transactions on public transport in Dubai