കാരണമില്ലേ...? യുഎഇയിലേക്ക് പുറപ്പെട്ട വയോധികയെ യാത്ര ചെയ്യാനാവില്ലെന്ന് കാട്ടി തിരിച്ചയച്ച് എയർ ഇന്ത്യ എക്സ്പ്രസ്

കാരണമില്ലേ...? യുഎഇയിലേക്ക് പുറപ്പെട്ട വയോധികയെ യാത്ര ചെയ്യാനാവില്ലെന്ന് കാട്ടി തിരിച്ചയച്ച് എയർ ഇന്ത്യ എക്സ്പ്രസ്
Aug 6, 2025 07:21 PM | By Sreelakshmi A.V

അബുദാബി: (gcc.truevisionnews.com) കൃത്യമായ കാരണം ബോധിപ്പിക്കാതെ തിരുവനന്തപുരം സ്വദേശി ആബിദാ ബീവിയെ യുഎഇയിലേക്ക് യാത്ര ചെയ്യാനനുവദിക്കാതെ തിരിച്ചയച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയതാണ് കുടുംബം.

മകൾക്കും പേരക്കുട്ടിക്കുമൊപ്പമാണ് ആബിദാ ബീവി യാത്ര ചെയ്യാനായി എത്തിയത്. മകളെയും പേരകുട്ടിയെയും മാത്രം പോകാനനുവദിക്കുകയും ആബിദ ബീവിയെ തടഞ്ഞു നിർത്തുകയും ചെയ്യുകയുമായിരുന്നു. കൃത്യമായ കാരണം ബോധിപ്പിക്കാതെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഈ പ്രവർത്തിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് കുടുംബം.

കാരണം അന്വേഷിച്ചപ്പോൾ അബുദാബിയിൽ യാത്രാവിലക്കുണ്ടെന്നാണ് ജീവനക്കാർ നൽകിയ മറുപടി. എന്നാൽ അന്നുതന്നെ മകൾ അബുദാബിയിലേക്ക് യാത്ര നടത്തുകയും അന്വേഷിക്കുകയും ചെയ്തപ്പോൾ യാത്ര ചെയ്യുന്നതിന് തടസ്സമൊന്നും ഉണ്ടായിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മകൾ ജാസിൻ പറയുന്നു. മറ്റൊരു ദിവസം മറ്റൊരു വിമാനത്തിൽ ആബിദാ ബീവി പിന്നീട് ഷാർജയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു . യാത്രാവിലക്കുണ്ടായിരുന്നെങ്കിൽ എങ്ങനെയാണ് ഇന്ന് യാത്ര ചെയ്യാൻ സാധിച്ചത് എന്നാണ് ഇവരുടെ ചോദ്യം.

ടിക്കറ്റുകൾക്കായി ചെലവായ പണത്തിനു പുറമേ അനുഭവിച്ച മാനസിക സമ്മർദവും ബുദ്ധിമുട്ടുകൾക്കും ഉത്തരം നൽകാതെ മൗനം തുടരുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കാരണമെന്തെന്ന് ചോദിച്ച് അയച്ച മെയിലിനും, കോളുകൾക്കും ഇതുവരെ മറുപടി നൽകിയില്ല. ഉണ്ടായ ബുദ്ധിമുട്ടിന് കൃത്യമായ പരിഹാരം കാണണമെന്നും തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കുടുംബം വ്യകതമാക്കി

Air India Express sends back Thiruvananthapuram native Abida Beevi without allowing her to travel to the UAE

Next TV

Related Stories
ദമാമിലെ പ്രവാസികളുടെ 'ബാവക്ക' അന്തരിച്ചു

Dec 8, 2025 08:59 PM

ദമാമിലെ പ്രവാസികളുടെ 'ബാവക്ക' അന്തരിച്ചു

ദമാമിലെ പ്രവാസികളുടെ 'ബാവക്ക'...

Read More >>
48.6 ലക്ഷം യാത്രക്കാർ: നവംബറിൽ റെക്കോഡ് നേട്ടവുമായി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം

Dec 8, 2025 04:50 PM

48.6 ലക്ഷം യാത്രക്കാർ: നവംബറിൽ റെക്കോഡ് നേട്ടവുമായി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം

48.6 ലക്ഷം യാത്രക്കാർ, റെക്കോഡ് നേട്ടവുമായി ജിദ്ദ അന്താരാഷ്ട്ര...

Read More >>
മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, ഒൻപത് വിദേശികൾ കുവൈത്തിൽ പിടിയിൽ

Dec 8, 2025 03:06 PM

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, ഒൻപത് വിദേശികൾ കുവൈത്തിൽ പിടിയിൽ

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, ഒൻപത് വിദേശികൾ കുവൈത്തിൽ...

Read More >>
Top Stories










Entertainment News