മസ്‌കത്ത്: (gcc.truevisionnews.com) ജൂലൈ ഏഴ് മുതല്‍ നിര്‍ത്തിവെച്ച സലാം എയര്‍ മസ്‌കത്ത്- കോഴിക്കോട് സര്‍വീസ് ഈ മാസം 12 മുതല്‍ പുനഃരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റു ദിവസങ്ങളിലേക്ക് മാറ്റി നല്‍കുമെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചിരുന്നു.
ഒമാനിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബജറ്റ് എയർലൈനാണ് സലാം എയർ. സർവീസുകൾ നിർത്തിവെച്ചതോടെ അടിയന്തിര ആവശ്യങ്ങൾക്കായി നാട്ടിൽപോകാനിരുന്നവരെല്ലാം പ്രതിസന്ധിയിലായിരുന്നു.
Salam Air Kozhikode service to resume from Saturday