'ബന്ധം പിരിയേണ്ടി വന്നാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല' വക്കീല്‍ നോട്ടിസിന് പിന്നാലെ എല്ലാം അവസാനിപ്പിച്ചു, നോവായി വിപഞ്ചികയും മകളും

'ബന്ധം പിരിയേണ്ടി വന്നാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല' വക്കീല്‍ നോട്ടിസിന് പിന്നാലെ എല്ലാം അവസാനിപ്പിച്ചു, നോവായി വിപഞ്ചികയും മകളും
Jul 10, 2025 02:38 PM | By VIPIN P V

ഷാര്‍ജ: (gcc.truevisionnews.com) ഷാര്‍ജയില്‍ ഒന്നര വയസുകാരി മകളുമായി ജീവനൊടുക്കിയ വിപഞ്ചിക നെഞ്ചിലെ നോവാകുന്നു. ചൊവ്വാഴ്ച ഷാര്‍ജയിലെ ഫ്ലാറ്റിലാണ് വിപഞ്ചിക മകളുമായി ജീവിതം അവസാനിപ്പിച്ചത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് പിരിഞ്ഞ് താമസിച്ചിരുന്ന വിപഞ്ചിക ഭര്‍ത്താവ് നിതീഷില്‍ നിന്നും കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

വിവാഹബന്ധം വേര്‍പെടുത്താനുള്ള നിതീഷിന്‍റെ നീക്കത്തോട് വിപഞ്ചിക പലവട്ടം തന്‍റെ വിയോജിപ്പ് അറിയിച്ചു. പക്ഷേ നിതീഷ് വിവാഹമോചനമെന്ന തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ബന്ധം വേര്‍പെടുത്താനാണ് തീരുമാനമെങ്കില്‍ പിന്നെ താനും കുഞ്ഞും ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക ഭര്‍ത്താവിനോട് പറഞ്ഞുവെങ്കിലും നിതീഷ് കാര്യമായെടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഒടുവില്‍ വിവാഹമോചനം സംബന്ധിച്ച് വക്കീല്‍ നോട്ടിസ് ലഭിച്ചതോടെ വിപഞ്ചിക കുഞ്ഞുമായി ജീവനൊടുക്കുകയായിരുന്നു.

കയറിന്‍റെ ഒരറ്റത്ത് കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം മറുവശത്ത് വിപഞ്ചികയും ജീവനൊടുക്കിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടുത്ത സ്ത്രീധന പീഡനവും മാനസിക സമ്മര്‍ദവും വിപഞ്ചിക നേരിട്ടുവെന്നും പൊലീസ് പറയുന്നു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു യുവതി.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെടുന്നത്. എന്നാല്‍ കുഞ്ഞിന്‍റെ മൃതദേഹം വിട്ടുനല്‍കില്ലെന്ന നിലപാടാണ് നിതീഷിനും കുടുംബത്തിനുമുള്ളത്. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ അല്‍ ബുഹൈറ പൊലീസ് അന്വേഷണം തുടങ്ങി.

I won't be alive if we have to break up After the lawyer's notice everything ended Vipanchika and her daughter were devastated

Next TV

Related Stories
'വിപഞ്ചികയെ തകർത്തു കളഞ്ഞത് വിവാഹ മോചന ശ്രമം'; മാനസിക പീഡനം, ജീവനൊടുക്കിയ മലയാളി യുവതി ബന്ധുവിന് അയച്ച ശബ്ദ സന്ദേശം പുറത്ത്

Jul 10, 2025 05:51 PM

'വിപഞ്ചികയെ തകർത്തു കളഞ്ഞത് വിവാഹ മോചന ശ്രമം'; മാനസിക പീഡനം, ജീവനൊടുക്കിയ മലയാളി യുവതി ബന്ധുവിന് അയച്ച ശബ്ദ സന്ദേശം പുറത്ത്

ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചിക മണിയൻ മരിക്കുന്നതിന് മുമ്പ് യു.എ.ഇയിലെ ബന്ധുവിന് അയച്ച ശബ്ദ...

Read More >>
കണ്ണൂർ സ്വദേശിയായ പ്രവാസി ജിദ്ദയിൽ മരിച്ചു

Jul 10, 2025 01:53 PM

കണ്ണൂർ സ്വദേശിയായ പ്രവാസി ജിദ്ദയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ പ്രവാസി ജിദ്ദയിൽ...

Read More >>
മലയാളി യുവതി ഷാർജയിൽ മകളെ കൊന്ന് ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

Jul 10, 2025 12:38 PM

മലയാളി യുവതി ഷാർജയിൽ മകളെ കൊന്ന് ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
സൗദി രാജാവിന്‌റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചു

Jul 10, 2025 08:46 AM

സൗദി രാജാവിന്‌റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചു

സൗദി രാജാവിന്‌റെ പുത്രി ബസ്സ രാജകുമാരി...

Read More >>
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

Jul 9, 2025 02:28 PM

റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവെച്ച് അപ്പീൽ കോടതിയുടെ...

Read More >>
Top Stories

News Roundup

//Truevisionall