Jul 8, 2025 09:09 PM

ദുബൈ: (gcc.truevisionnews.com) എമർജൻസി വാഹനങ്ങൾക്കായുള്ള ഷോൾഡർ റോഡിൽ അനധികൃതമായി പ്രവേശിക്കുകയും അമിത വേ​ഗത്തിൽ വാഹനമോടിക്കുകയും ചെയ്തതിന് ഒരു പ്രവാസിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്.

ന​ഗരത്തിലെ നീണ്ട ട്രാഫിക് ഒഴിവാക്കുന്നതിനായി അനധികൃതമായി ഇയാൾ വലതുവശത്ത് കൂടിയുള്ള എമർജൻസി ഏരിയയിൽ കയറുകയായിരുന്നു. കൂടാതെ അമിത വേ​ഗത്തിൽ വാഹനം ഓടിക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ ട്രാഫിക് പട്രോൾ സംഘം അന്വേഷണം നടത്തുകയും ഇയാൾ പിടിയിലാവുകയുമായിരുന്നു. അറസ്റ്റിന് പുറമേ, വാഹനം കണ്ടുകെട്ടുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.

Dubai Police punish driver after viral video of speeding through emergency lane

Next TV

Top Stories










News Roundup






//Truevisionall