ജിദ്ദ: (gcc.truevisionnews.com) മാതാവിനെ മാരകായുധമുപയോഗിച്ച ക്രൂരമായി കുത്തികൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി. സൗദി പൗരനായ ഖാലിദ് ബിൻ ഖാസിം അൽ ലുഖ്മാനിയെ ആണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയതിന് ആഭ്യന്തര വകുപ്പ് കോടതി ഉത്തവ് പ്രകാരം ചൊവ്വാഴ്ച മദീനയിൽ വധശിക്ഷയക്ക് വിധേയനാക്കിയത്.
സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. വിചാരണകോടതി കുറ്റകൃത്യത്തിന്റെ ക്രൂരതയുടെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റവാളിയെന്നു കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. സുപ്രീം കോടതി വിചാരണകോടതിയുടെ വിധിശരിവയ്ക്കുകയും വധശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ വിധിനടപ്പിലാക്കുകയായിരുന്നു.
Saudi Arabia executes man who killed mother with deadly weapon