ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; അവസാന തീയതി ജൂലൈ 31

ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; അവസാന തീയതി ജൂലൈ 31
Jul 8, 2025 05:53 PM | By Athira V

ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം.

ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും. 2026 ഡിസംബർ 31 വരെ കാലാവധിയുള്ള പാസ്‌പോർട്ട് നിർബന്ധമാണ്. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ചെത്താനാവും എന്നതാണ് പ്രത്യേകത. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് അവസരമുള്ളത്.

പ്രവാസികൾക്കും പ്രൊഫഷണലുകൾക്കും ഏറെ ഗുണകരമാവുന്നതാണ് പുതിയ നടപടി. മക്കയിലും മദീനയിലും കാറ്ററിംഗ് വഴി ഭക്ഷണം ലഭ്യമാക്കുന്ന പുതിയ ഓപ്ഷനും രജിസ്‌ട്രേഷനോടൊപ്പം ഇത്തവണ നൽകിയിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവർ, ലേഡീസ് വിതൗട്ട് മഹറം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് കാറ്റഗറികളിൽ അപേക്ഷ നൽകാനാവുക. ആദ്യ ഘട്ടമായി ഒന്നര ലക്ഷം ഇന്ത്യൻ രൂപയാണ് അടയ്‌ക്കേണ്ടി വരിക. ഈ മാസം 14ന് ഇന്ത്യക്കുള്ള ഹജ്ജ് കോട്ട പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Hajj registration begins; last date is July 31

Next TV

Related Stories
ദുബായിൽ പെരുന്നാൾ പ്രമാണിച്ച് 3 ദിവസം സൗജന്യ പാർക്കിങ്

Mar 16, 2026 11:04 PM

ദുബായിൽ പെരുന്നാൾ പ്രമാണിച്ച് 3 ദിവസം സൗജന്യ പാർക്കിങ്

ദുബായിൽ പെരുന്നാൾ പ്രമാണിച്ച് 3 ദിവസം സൗജന്യ...

Read More >>
മദീനയിലേക്കുള്ള യാത്രയ്ക്കിടെ  വാഹനാപകടം; ​ പതിമൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം, നാലുപേർക്ക്​ പരിക്ക്​

Mar 16, 2026 04:16 PM

മദീനയിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; ​ പതിമൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം, നാലുപേർക്ക്​ പരിക്ക്​

മദീനയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാന​ കുടുംബം വാഹനാപകടത്തിൽപ്പെട്ട് 13 കാരി മരിച്ചു: നാലുപേർക്ക്​...

Read More >>
ആകാശ ഭീഷണികൾ തടയാൻ സൗദി; തവക്കൽന ആപ്പ് വഴി പൊതുജനങ്ങൾക്ക് വിവരം കൈമാറാം

Mar 16, 2026 03:53 PM

ആകാശ ഭീഷണികൾ തടയാൻ സൗദി; തവക്കൽന ആപ്പ് വഴി പൊതുജനങ്ങൾക്ക് വിവരം കൈമാറാം

ആകാശ ഭീഷണികൾ തടയാൻ സൗദി, തവക്കൽന ആപ്പ് വഴി പൊതുജനങ്ങൾക്ക് വിവരം...

Read More >>
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

Mar 16, 2026 03:44 PM

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ്...

Read More >>
ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി

Mar 16, 2026 03:11 PM

ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി

ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി...

Read More >>
Top Stories