മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത്- സലാല പാതയിലെ സുല്‍ത്താന്‍ സയീദ് ബിന്‍ തൈമൂര്‍ റോഡില്‍ മണൽ കയറിയതായി പൊലീസ് അറിയിച്ചു. ഇതുവഴി യാത്ര ചെയ്യുന്നവർ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആദം വിലായത്തിലെ അല്‍ബറകത്ത് പാലം മുതല്‍ അല്‍ സാഹിയ പ്രദേശം വരെയുള്ള ഭാഗങ്ങളിലാണ് മണൽക്കൂനകൾ രൂപപ്പെട്ടിരിക്കുന്നത്.
ശക്തമായ കാറ്റിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും മണൽ, പൊടിക്കാറ്റുകൾക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാർ അതീവ ശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കണമെന്നും പൊലീസ് നിർദേശിച്ചു.
Sand has entered the Muscat-Salalah road travelers advised to be cautious