ദീർഘകാല ബഹ്റൈൻ പ്രവാസിയായ ഷംസ് കൊച്ചിൻ അന്തരിച്ചു

ദീർഘകാല ബഹ്റൈൻ പ്രവാസിയായ ഷംസ് കൊച്ചിൻ അന്തരിച്ചു
Mar 28, 2025 08:16 PM | By VIPIN P V

മനാമ: (gcc.truevisionnews.com) ദീർഘകാല ബഹ്റൈൻ പ്രവാസിയും കലാ, സാമൂഹിക, സാംസ്കാരിക രം​ഗത്തെ നിറസാന്നിധ്യവുമായിരുന്ന ഷംസ് കൊച്ചിൻ അന്തരിച്ചു. 65 വയസ്സായിരുന്നു.

പ്രശസ്ത ​ഗായകൻ അഫ്സലിന്റെ സഹോദരനാണ്. നാട്ടിലായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധമായ രോ​ഗങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു.

ബഹ്റൈനിലെ സം​ഗീത വേദികളിൽ ഒട്ടേറെ പ്രശസ്ത ​ഗായകർക്ക് പിന്നണിയൊരുക്കിയിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഇന്ത്യൻ സ്കൂൾ ഉൾപ്പടെ വിവിധയിടങ്ങളിൽ സം​ഗീത വിരുന്നുകൾ സംഘടിപ്പിച്ചിട്ടുള്ള ഇദ്ദേഹം ബഹ്റൈനിൽ സം​ഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു.

ബഹ്റൈനിലെ സംഘടനയായ പടവ് കുടുംബവേദിയുടെ സ്ഥാപകനും രക്ഷാധികാരിയുമായിരുന്നു. കലാരം​ഗത്ത് നൽകിയിട്ടുള്ള സംഭാവനകളെ മുൻനിർത്തി വിവിധ സംഘടനകൾ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഷംസ് കൊച്ചിന്റെ വിയോ​ഗത്തിൽ നിരവധി സംഘടനകൾ അനുശോചനം അറിയിച്ചിട്ടുണ്ട്. മക്കൾ: നഹല, നിദാൽ ഷംസ്. മരുമകൻ: റംഷി. ​ഗായകരായ അഫ്സൽ, അൻസാർ, അഷറഫ്, ഷക്കീർ, സലീം, ശരീഫ്, റംല, ഷംല എന്നിവർ സഹോദരങ്ങളാണ്.

#ShamsCochin #long #time #Bahraini #expatriate #passesaway

Next TV

Related Stories
വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

Apr 2, 2025 03:28 PM

വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നതോടെ ഇവർ സഞ്ചരിച്ച കാർ ഒമാൻ അതിർത്തി കഴിഞ്ഞുള്ള സൗദി പ്രദേശത്ത് ഡിവൈഡറിൽ ഇടിച്ച്...

Read More >>
മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ

Apr 2, 2025 02:45 PM

മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ

മരണ കാരണവും സമയവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു....

Read More >>
വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു

Apr 2, 2025 02:40 PM

വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം...

Read More >>
കു​വൈ​ത്ത് പ്ര​വാ​സി യുവതി നാട്ടിൽ അന്തരിച്ചു

Apr 2, 2025 12:06 PM

കു​വൈ​ത്ത് പ്ര​വാ​സി യുവതി നാട്ടിൽ അന്തരിച്ചു

അ​സു​ഖ​ത്തെ​ത്തു​ട​ര്‍ന്ന് നാ​ട്ടി​ല്‍ ആ​ശു​പ​ത്രി​യി​ല്‍...

Read More >>
ഹൃ​ദ​യാ​ഘാ​തം: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഖോ​ർ​ഫ​ക്കാ​നി​ൽ മ​രി​ച്ചു

Apr 2, 2025 11:58 AM

ഹൃ​ദ​യാ​ഘാ​തം: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഖോ​ർ​ഫ​ക്കാ​നി​ൽ മ​രി​ച്ചു

ഖോ​ർ​ഫ​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ചെ​ല​വൂ​ർ പു​ളി​ക്ക​ൽ...

Read More >>
കുവൈത്തിൽ യുവതിയെ കഴുത്തറുത്ത് കൊന്നു, നിമിഷങ്ങള്‍ക്കകം പ്രതി പിടിയിൽ

Apr 2, 2025 11:56 AM

കുവൈത്തിൽ യുവതിയെ കഴുത്തറുത്ത് കൊന്നു, നിമിഷങ്ങള്‍ക്കകം പ്രതി പിടിയിൽ

പ്രതിയും ഇന്ത്യക്കാരനാണ്. സംഭവസ്ഥലത്തുവെച്ച് തന്നെ സ്ത്രീ മരണപ്പെട്ടു....

Read More >>
Top Stories

News Roundup