ഹഫർ അൽ ബാത്തീൻ: (gcc.truevisionnews.com) സൗദി അറേബ്യയിൽ ജോലിക്കെത്തി പത്താം ദിവസം മരിച്ച സ്റ്റാഫ് നഴ്സായിരുന്ന തമിഴ്നാട് സ്വദേശി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹഫർ അൽ ബാത്തീൻ അൽ മാലി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന തമിഴ്നാട്, അരിയല്ലൂർ സ്വദേശി അന്നാ മേരിയാണ് (24) മരിച്ചത്.
നാട്ടിൽ നിന്നും ആദ്യമായി പുതിയ വീസയിൽ ജോലിയിൽ പ്രവേശിച്ച് പത്താമത്തെ ദിവസമാണ് യുവതി ന്യൂമോണിയ ബാധിച്ച് മരിച്ചത്.
ഒന്നര മാസത്തോളം നീണ്ടുനിന്ന നിയമ നടപടികൾ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ ജോമോൻ ജോസഫ്, റാഫി പരുതൂർ എന്നിവർ പൂർത്തിയാക്കി കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
#Body #expatriate #woman #brought #SaudiArabia #days #work