വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി
Apr 2, 2025 03:28 PM | By Athira V

റിയാദ്: ഈദുൽ ഫിത്ർ ദിനമായിരുന്ന ഞായറാഴ്ച രാവിലെ സൗദിയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ ഖബറടക്കി. കോഴിക്കോട്​ കാപ്പാട്​ മാക്കാംകുളങ്ങര ശരീഫ് ഫാസിൽ വീട്ടിലെ ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും​ കുടുംബാംഗങ്ങ​ളുമാണ്​ ഒമാൻ-സൗദി അതിർത്തിയായ ബത്​ഹയില്‍ അപകടത്തില്‍ പെട്ടത്.

അപകടത്തിൽ മരിച്ച ശിഹാബിന്റെ ഭാര്യ സഹ്​ല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദഖ്​വാന്‍ (6) എന്നിവരുടെ മൃതദേഹങ്ങളാണ് അൽ-അഹ്സയിൽ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്ന് (ചൊവ്വാഴ്ച) ദുഹ്ർ നമസ്കാരശേഷം നടന്ന മയ്യിത്ത് നമസ്കാരശേഷം ബറടക്കിയത്. പെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം പ്രവാസികളെയും ഏറെ നടുക്കിയ ദാരുണമായ അപകടമായിരുന്നു ഇത്.

കേരളത്തിലെ എസ്. എസ്.എഫി ന്റെ പോഷക സംഘടനയായ ഒമാനിലെ ആർ.എസ്.സി യുടെ നാഷനൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബിന്റെയും കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബിന്റെയും കുടുംബങ്ങൾ ഒമാനിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു. വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നതോടെ ഇവർ സഞ്ചരിച്ച കാർ ഒമാൻ അതിർത്തി കഴിഞ്ഞുള്ള സൗദി പ്രദേശത്ത് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

സഹ്ലയുടെ മൃതദേഹം അൽ അഹ്സയിലെ ആശുപത്രിയിലായിരുന്നു. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം സൗദി ഒമാൻ അതിർത്തിയിലെ ആശുപത്രിയിലായിരുന്നു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കം ചെയ്യാൻ അൽ അഹ്സയിലെത്തിക്കുകയായിരുന്നു. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിന്റെ മുൻസീറ്റിലുണ്ടായിരുന്ന മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി വിശ്രമിച്ചു. ശനിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം സൗദിയിലേക്ക്​ യാത്ര തുടർന്നു.

ബത്​ഹ അതിർത്തി യിലെത്തിയ ഞായറാഴ്​ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടാവുന്നത്​. ഐ.സി.എഫിന്റെ അൽ അഹ്സ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ശരീഫ് സഖാഫി, അബൂ താഹിർ കുണ്ടൂർ മറ്റു സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിവരുടെ നേതൃത്വത്തിലാണ് ഖബറടക്കവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.










#Bodies #three #Malayalis #killed #car #accident #buried #SaudiArabia

Next TV

Related Stories
താപനിലയിൽ നേരിയ കുറവ്; കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത

Apr 3, 2025 02:03 PM

താപനിലയിൽ നേരിയ കുറവ്; കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത

കടലില്‍ തിരമാലകൾ ഗണ്യമായി ഉയരാനും തെക്കുകിഴക്കൻ കാറ്റ് നേരിയതിൽ നിന്ന് മിതമായ രീതിയിൽ വ്യത്യാസപ്പെടാനും ഇടയ്ക്കിടെ ശക്തമാകാനും...

Read More >>
പ്രവാസികൾക്ക് ആശ്വാസം; മസ്കത്ത്-കണ്ണൂർ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

Apr 3, 2025 01:48 PM

പ്രവാസികൾക്ക് ആശ്വാസം; മസ്കത്ത്-കണ്ണൂർ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

നിലവിൽ മസ്‌കത്തില്‍ നിന്ന് നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രതിദിന സര്‍വീസ്...

Read More >>
വില വർധനയ്ക്കിടയിലും കച്ചവടം ഉഷാർ; ഗൾഫിൽ ‌8,295 രൂപ കടന്ന് സ്വർണവില

Apr 3, 2025 01:43 PM

വില വർധനയ്ക്കിടയിലും കച്ചവടം ഉഷാർ; ഗൾഫിൽ ‌8,295 രൂപ കടന്ന് സ്വർണവില

ആഭരണത്തിന്റെ അത്രയും തൂക്കത്തിന് സ്വർണക്കട്ടികൾ ലഭിക്കില്ലെങ്കിലും നാട്ടിൽ മടങ്ങിയെത്തി വിൽക്കുക എന്നതാണ്...

Read More >>
പ്രവാസലോകത്ത് കണ്ണീർക്കാഴ്ച; സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

Apr 3, 2025 09:09 AM

പ്രവാസലോകത്ത് കണ്ണീർക്കാഴ്ച; സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

ലണ്ടനിൽ നിന്നെത്തിയ പ്രതിശ്രുത വരനായ അഖിൽ അലക്സിനൊപ്പം അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം...

Read More >>
കുവൈത്തിൽ കുത്തേറ്റ് മരിച്ച ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു; പ്രതി ഇന്ത്യക്കാരൻ

Apr 3, 2025 09:02 AM

കുവൈത്തിൽ കുത്തേറ്റ് മരിച്ച ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു; പ്രതി ഇന്ത്യക്കാരൻ

സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ചിത്രം അടക്കം ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർക്ക് ദാരുണാന്ത്യം

Apr 3, 2025 06:28 AM

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർക്ക് ദാരുണാന്ത്യം

അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ്...

Read More >>
Top Stories